Join Whatsapp Group. Join now!

ദുബൈയില്‍ ഉടുമ്പുന്തലക്കാരുടെ സംഗമം

ഉടുമ്പുന്തല നിവാസികളുടെ സ്‌നേഹസംഗമം ദുബൈയില്‍ നടന്നു. വിവിധയിടങ്ങളിലുNews, Gulf, Udumbunthala, Meet, Program, Dubai, Udumbunthala meet conducted in Dubai
ദുബൈ: (my.kasargodvartha.com 10.03.2019) ഉടുമ്പുന്തല നിവാസികളുടെ സ്‌നേഹസംഗമം ദുബൈയില്‍ നടന്നു. വിവിധയിടങ്ങളിലുള്ളവര്‍ സംഗമത്തിലെത്തി. അക്ഷരാര്‍ത്ഥത്തില്‍ ആവശഭരിതമായിരുന്നു ദുബൈ അമിറ്റി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമം. ഫുട്‌ബോള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വനിതകളുടെയും വിത്യസ്തങ്ങളായ ഗെയിമുകള്‍ തുടങ്ങിയവ പരിപാടിക്ക് ആവേശം കൂട്ടി.

നങ്ങാരത്ത് അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് വിത്യസ്ഥ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഉടുമ്പുന്തലയിലെ വി ടി ശാഹുല്‍ ഹമീദ്, കാസിം ഉടുമ്പുന്തല, മസ്‌ക്കറ്റ് അബ്ദുര്‍ റഹ് മാന്‍, ഷുക്കൂര്‍ ഉടുമ്പുന്തല, ഡോ. ടി അബ്ദുല്‍ ജലീല്‍, പൈലറ്റ് നസ്‌റുദ്ധീന്‍, ഡോ. ശിഹാബ്, ഡോ അബ്ദുര്‍ റാഫി അബ്ദുല്ല, ഫുട്‌ബോള്‍ താരങ്ങളായ ഷംസീര്‍, നിഷാദ്, യുനീക്ക് ഗാര്‍മെന്റ്‌സ് തുടങ്ങിയവരെ ആദരിച്ചു.

ഫുട്‌ബോള്‍ മത്സരത്തില്‍ എഫ് സി വടക്കെ വളപ്പ് ജേതാക്കളായി. എഫ്‌സി കുറ്റിച്ചി റണ്ണേഴ്‌സപ്പായി. കമ്പവലി മത്സരത്തില്‍ ഒന്നാം സ്ഥാനം പുനത്തിലും രണ്ടാം സ്ഥാനം തെക്കെവളപ്പിലും സ്വന്തമാക്കി. വനിതകള്‍ക്കുള്ള പുഡ്ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ജുബി ടി കെ യും രണ്ടാം സ്ഥാനം ഫാസില പി പിയും മൂന്നാം സ്ഥാനം റസീലയും കരസ്ഥമാക്കി.

ഫുട്‌ബോള്‍ ഫെസ്റ്റ് ശംസുദ്ധീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍ പി ഹമീദ് ഹാജി, കണ്‍വീനര്‍ ഷുക്കുര്‍ ഉടുമ്പുന്തല, എ പി ഷെരീഫ്, അബ്ദുല്ല ടി പി, സുനീര്‍ കഞ്ചിയില്‍, ഉനൈസ് ഉടുമ്പുന്തല, ഷാദുലി കുതിരുമ്മല്‍, അഷ്‌റഫ് ഉടുമ്പുന്തല, ഹുസൈന്‍ വി കെ പി, ഫായിസ് അഞ്ചില്ലത്ത്, ബഷീര്‍ ടി, ഫിറോസ്, അസ്ഹര്‍, റഫീഖ് പി, എം അഹമദ്, ടി അബ്ദുല്ല, അമീര്‍ ഹാജി, മന്‍സൂര്‍ വി പി എം സെക്കിഫ്, ജാഫര്‍, മുഹമ്മദ് കുഞ്ഞി വി പി, ഫൈസല്‍ നങ്ങാരത്ത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.


Keywords: News, Gulf, Udumbunthala, Meet, Program, Dubai, Udumbunthala meet conducted in Dubai

Post a Comment