ദോഹ:(my.kasargodvartha.com 30/03/2019) നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക് അക്കാദമി സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഖത്തറിലെത്തിയ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദറിന് അല്‍ നൂര്‍ ഖത്തര്‍ കൂട്ടായ്മ സ്വീകരണം നല്‍കി. ദോഹ എം പി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
അല്‍ നൂറില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ മദീനയില്‍ തുടര്‍പഠനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വൈകാതെ കെയ്‌റോ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും അലിഗഡിലും പഠിക്കാനുള്ള സംവിധാനം നടപ്പിലാക്കുമെന്നും വിശദീകരണ യോഗത്തില്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. സകലമാന വിഭാഗീയതകള്‍ക്കുമപ്പുറം നിന്നുകൊണ്ട് ആരാലും വാഴ്ത്തപ്പെടുന്ന ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിച്ചെടുക്കലാണ് തന്റെ കര്‍ത്തവ്യം എന്നും അതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി സര്‍വ്വവും ത്യജിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കാനിയ ബെദിര സ്വാഗതവും ജഅ്ഫര്‍ ബോവിക്കാനം നന്ദിയും പറഞ്ഞു. കെ എസ് മുഹമ്മദ് കുഞ്ഞി ഉദുമ, ഷാഫി മാടന്നൂര്‍, അസ്സു കടവത്ത്, ഹഫീസുല്ലാഹ് ചെമനാട്, സുബൈര്‍ എയ്യള, അദ്‌നാന്‍ വടകര, സിറാജ് ചെടേക്കാല്‍, അസ്ലം ചെമ്പിരിക്ക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ നൂറിന്റെ ഖത്തര്‍ കോര്‍ഡിനേറ്ററായി ജഅ്ഫര്‍ ബോവിക്കാനയെ ചുമതലയേല്‍പ്പിച്ചു.

ഏപ്രില്‍ 14 നാണ് നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക് അക്കാദമിയുടെ ആദ്യ സനദ് ദാന സമ്മേളനവും എട്ടാം വാര്‍ഷികവും നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Gulf, Inauguration, Students, Reception for Al Noor Islamic Academy Chairman