Join Whatsapp Group. Join now!

കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് 10ന്

ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് പത്തിന്. Kasaragod, News, Kerala, Kasargod Marathon on March 10th
കാസര്‍കോട്: (my.kasargodvartha.com 04.03.2019) ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് പത്തിന്. രാവിലെ ആറ് മണിക്ക് മൊഗ്രാലില്‍ നിന്നാരംഭിക്കുന്ന പത്തര കിലോ മീറ്റര്‍ ലോങ് മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000, 10000, 5000 രൂപയും ട്രോഫിയും നല്‍കും.

രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക് മിനി മാരത്തണും സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപയും ട്രോഫിയും നല്‍കും. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് ഇരുമാരത്തണും. ലോങ് മാരത്തണില്‍ പങ്കെടുക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446673961, 7907563463, 9446981133.
Kasaragod, News, Kerala, Kasargod Marathon on March 10th

Post a Comment