Join Whatsapp Group. Join now!

പ്രവാസി ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍

പ്രവാസി ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടായി ഹസൈനാര്‍ തളങ്കരയേയും, ജനറല്‍News, Kerala, Pravasi League Kasargod Municipal committee office bearers
കാസര്‍കോട്:(my.kasargodvartha.com 24/02/2019) പ്രവാസി ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടായി ഹസൈനാര്‍ തളങ്കരയേയും, ജനറല്‍ സെക്രട്ടറിയായി ടി അബ്ദുല്‍ ഖാദര്‍ അട്ക്കത്ത് ബയലിനെയും, ട്രഷററായി ഗഫൂര്‍ തളങ്കരയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷാഫി അണങ്കൂര്‍, ബി യു അബ്ദുല്ല (വൈസ് പ്രസിഡണ്ടുമാര്‍), ഹമീദ് ചേരങ്കൈ, ഫസല്‍ ഫോര്‍ട്ട് റോഡ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

News, Kerala, Pravasi League Kasargod Municipal committee office bearers


മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് വി എം മുനീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, പ്രവാസി ലീഗ് നേതാക്കളായ അബ്ദുല്‍ ഖാദര്‍ ചെങ്കള, ജാഫര്‍ എരിയാല്‍, ഹമീദ് ബെദിര സംസാരിച്ചു. ബി എം എ ഖാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതവും, ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Pravasi League Kasargod Municipal committee office bearers

Post a Comment