Join Whatsapp Group. Join now!

കളനാട് ബൈത്തുര്‍ റഹ് മ സമര്‍പ്പണം തിങ്കളാഴ്ച

കളനാട് ശാഖാ മുസ് ലിം ലീഗും സി എച്ച് സെന്റര്‍ കളനാടും സംയുക്തമായി നിര്‍മിച്ച ബൈത്തുര്‍ റഹ് മNews, Kerala, Kalanad Baithur Rahma key handed over on Monday
കാസര്‍കോട്:(my.kasargodvartha.com 09/02/2019) കളനാട് ശാഖാ മുസ് ലിം ലീഗും സി എച്ച് സെന്റര്‍ കളനാടും സംയുക്തമായി നിര്‍മിച്ച ബൈത്തുര്‍ റഹ് മ സമര്‍പ്പണവും പുതുതായി നിര്‍മിക്കുന്ന അഞ്ച് ബൈത്തുര്‍ റഹ് മകളുടെ പ്രഖ്യാപനവും ഫെബ്രുവരി 11ന് വൈകുന്നേരം മൂന്ന് മണിക്ക് കളനാട് മര്‍ഹും ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശാഖാ മുസ് ലിം ലീഗ് ട്രഷറര്‍ കെ കെ മുഹമ്മദ്കുഞ്ഞി, സി എച്ച് സെന്റര്‍ കണ്‍വീനര്‍ ഹക്കീം ഹാജി കോഴിത്തിടില്‍ എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങും.

സ്വാഗതം സംഘം ചെയര്‍മാന്‍ ലത്തീഫ് ഖത്തര്‍ പതാക ഉയര്‍ത്തും. മുസ്‌ലിം ലീഗ് ശാഖാ പ്രസിഡണ്ട് ഷെരീഫ് കളനാട് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുജീബ് റഹ് മാന്‍ കളനാട് സ്വാഗതം പറയും. സി എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ പി അബ്ബാസ് ആമുഖ പ്രസംഗം നടത്തും.



മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു, ദേശീയ സമിതിയംഗം ഷിബു മീരാന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണവും ഉമ്പു ഹാജി തായല്‍ ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കളനാട് - മാങ്ങാട് റോഡിന് സമീപം നിര്‍ധന കുടുംബത്തിനാണ് 12 ലക്ഷം രൂപ ചിലവില്‍ ബൈത്തുര്‍ റഹ് മ നിര്‍മിച്ചു നല്‍കുന്നത്. ഇതിനകം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ് ലിം ലീഗും സി എച്ച് സെന്ററും നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലത്തീഫ് ഖത്തര്‍, ഷെരീഫ് കളനാട്, ടി കെ അബ്ദുര്‍ റഹ് മാന്‍, മുജീബ് റഹ് മാന്‍ കളനാട്, ഹക്കീം ഹാജി കോഴിത്തിടില്‍, കെ കെ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kalanad Baithur Rahma key handed over on Monday 

Post a Comment