Join Whatsapp Group. Join now!

'പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായ പരിധി എടുത്ത് കളയണം'

പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ് എന്നുള്ളത് എടുത്ത് കളയുകയും ക്ഷേമപെന്‍ഷന്‍ 5,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് Kerala, News, HMPM Pravasi meet conducted
കാസര്‍കോട്: (my.kasargodvartha.com 17.02.2019) പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ് എന്നുള്ളത് എടുത്ത് കളയുകയും ക്ഷേമപെന്‍ഷന്‍ 5,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) പ്രവാസി സെല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി ഓഫീസ് കാസര്‍കോട് ആരംഭിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.


പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട സൈനികരെ അനുസ്മരിച്ച് കൊണ്ട് തുടങ്ങിയ പരിപാടിയില്‍ സെല്‍ പ്രസിഡണ്ട് ഷാഫി കല്ലുവളപ്പില്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെല്‍ സെക്രട്ടറി അബ്ദുല്ല ആലൂര്‍ സ്വാഗതം പറഞ്ഞു. എച്ച്.ആര്‍.പി.എം ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ കല്ലിങ്കാല്‍ 'പ്രവാസികളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും' എന്ന വിഷയം അവതരിപ്പിച്ചു. എം. ബാലാമണി ടീച്ചര്‍, ബി. അഷ്‌റഫ്, ജമീല അഹമ്മദ്, മന്‍സൂര്‍ മല്ലത്ത്, നാസര്‍ ചെര്‍ക്കളം, കുമാരന്‍ ബി.സി, ഫ്രാന്‍സിസ് പെരിന്തല്‍മണ്ണ പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, HMPM Pravasi meet conducted
  < !- START disable copy paste -->

Post a Comment