എട്ടികുളം: (my.kasargodvartha.com 10.12.2018) താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അഞ്ചാം ഉറൂസ് മുബാറക്കിന് ആയിരങ്ങളുടെ സംഗമത്തോടെ എട്ടികുളത്ത് ഉജ്വല പരിസമാപ്തി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഖിറാഅത്ത് നടത്തി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞി കൊല്ലം, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്‍ റഷീദ് നരിക്കോട്, ഹാമിദ് ചൊവ്വ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് സഅദ് തങ്ങള്‍, മന്ത്രി യു ടി ഖാദര്‍, അബ്ദുല്ലക്കുട്ടി ബാഖവി, എ ബി മുഹയുദ്ദീന്‍ സഅദി ചേരൂര്‍, കണച്ചൂര്‍ മോണു ഹാജി, ഹാജി മുഈനുദ്ദീന്‍ മലേഷ്യ, യൂസഫ് ഹാജി പെരുമ്പ, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, പി ബി അഹ്മദ് ഹാജി ചെങ്കള, ഉമര്‍ ഹാജി മട്ടന്നൂര്‍, ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി മാട്ടൂല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും സിറാജ് ഇരുവേരി നന്ദിയും പറഞ്ഞു.
നേരത്തേ നടന്ന പണ്ഡിത സംഗമം സമസ്ത മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. രീഫാഈ റാത്തീബിന് ഡോ.കോയ കാപ്പാടും സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thajul Ulama Ullal Thangal Uroos, Ullal uroos ends