Join Whatsapp Group. Join now!

സമാജോല്‍സവം: അനുമതി പുനപരിശോധിക്കണമെന്ന് എസ് ഡി പി ഐ

വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തിന്റെ മതേതര ഐക്യം നശിപ്പിക്കുന്നതില്‍ പേരുകേട്ട യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുസമാജോത്സവത്തിന് അനുമതി നല്‍കുന്നതില്‍ Kerala, News, SDPI on Samajothsavam
കാസര്‍കോട്: (my.kasargodvartha.com 14.12.2018) വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തിന്റെ മതേതര ഐക്യം നശിപ്പിക്കുന്നതില്‍ പേരുകേട്ട യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുസമാജോത്സവത്തിന് അനുമതി നല്‍കുന്നതില്‍ നിന്നും പോലീസ് പിന്‍മാറണന്നെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പല പല വിഷയങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലേക്കെത്തിയ കാസര്‍കോടിനെ വീണ്ടും മനപ്പൂര്‍വ്വം കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് ന്യൂനപക്ഷ മേഖലകളില്‍ ഇത്തരം പരിപാടികളുമായി സംഘ്പരിവാര്‍ മുന്നോട്ട് വന്നത്. പൊതു സമൂഹം ഇത് തിരിച്ചറിയണമെന്നും കമ്മിറ്റി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം ആധ്യക്ഷത വഹിച്ചു. ഷരീഫ് പടന്ന, ഡോ. സി.ടി. സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, മുനീര്‍ എ.എച്ച് എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI on Samajothsavam
  < !- START disable copy paste -->

Post a Comment