Join Whatsapp Group. Join now!

പരയങ്ങാനം ബദരിയ്യ ജുമാ മസ്ജിദില്‍ മൗലിദ് നേര്‍ച്ചയും മതവിജ്ഞാന സദസ്സും ഡിസംബര്‍ 10 മുതല്‍ 16 വരെ

പരയങ്ങാനം ബദരിയ്യ ജുമാ മസ്ജിദില്‍ ബദര്‍ മൗലിദ് നേര്‍ച്ചയും അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്വലാത്ത് വാര്‍ഷികവും മതവിജ്ഞാന സദസ്സും ഡിസംബര്‍ 10 മുതല്‍ 16വരെ Kerala, News, Parayanganam Badriya Juma Masjid Mouleed starts on Dec 10
കാസര്‍കോട്: (my.kasargodvartha.com 03.12.2018) ബേക്കൽ പരയങ്ങാനം ബദരിയ്യ ജുമാ മസ്ജിദില്‍ ബദര്‍ മൗലിദ് നേര്‍ച്ചയും അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്വലാത്ത് വാര്‍ഷികവും മതവിജ്ഞാന സദസ്സും ഡിസംബര്‍ 10 മുതല്‍ 16വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 10 രാത്രി എട്ടുമണിക്ക് മതവിജ്ഞാന സദസ്സ് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ബാസ് മദനി ദേലംപാടി അധ്യക്ഷത വഹിക്കും. അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തും.

11ന് രാത്രി എട്ടു മണിക്ക് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തും. ഡിസംബര്‍ 12ന് മജ്‌ലീസുന്നൂര്‍ കൂട്ടുപ്രാര്‍ഥനക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 13ന് സുബൈര്‍ മാസ്റ്റര്‍ തൊട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടിയുടെ കഥാപ്രസംഗം, 14ന് അബ്ദുല്‍ കരീം ഫൈസി കുംത്തൂരിന്റെ പ്രഭാഷണം, 15ന് ലുഖുമാനുല്‍ ഹക്കീം സഖാഫി പുല്ലാരയുടെ പ്രഭാഷണം, 16ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ സമദ് അഷ്‌റഫി കള്ളാർ, പി.എ. അബ്ദുല്ല പരയങ്ങാനം, അബ്ദുര്‍ റസാഖ് ആമു ഹാജി, മജീദ് ഹമീദ് ഹാജി, ഷബീര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Parayanganam Badriya Juma Masjid Mouleed starts on Dec 10
  < !- START disable copy paste -->

Post a Comment