Join Whatsapp Group. Join now!

നിറകുടങ്ങളായ മതപണ്ഡിതന്മാരാണ് ഇസ്‌ലാമിലെ റോള്‍ മോഡലുകള്‍: ഡോ. ഫാറൂഖ് നഈമി

ഇസ്‌ലാം ലോകത്ത് പ്രചരിപ്പിക്കപ്പെട്ടത് ബലാല്‍കാരത്തിലൂടെയോ, അക്രമങ്ങളിലൂടെയോ, അതിക്രമങ്ങളിലൂടെയൊ അല്ലെന്നും മാതൃകാപരമായ ജീവിതം Kerala, News, Dr. Farooq Naemi about Islam
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 17.12.2018) ഇസ്‌ലാം ലോകത്ത് പ്രചരിപ്പിക്കപ്പെട്ടത് ബലാല്‍കാരത്തിലൂടെയോ, അക്രമങ്ങളിലൂടെയോ, അതിക്രമങ്ങളിലൂടെയൊ അല്ലെന്നും മാതൃകാപരമായ ജീവിതം നയിച്ച് സൂഫി മാര്‍ഗങ്ങളിലൂടെ ജീവിച്ച മതത്തിന്റെ എല്ലാ വശങ്ങളിലും അഘാത ജ്ഞാനമുണ്ടായിരുന്ന മത പണ്ഡിതന്മാരിലൂടെയാണെന്നും അതിലെ പ്രധാന കണ്ണികളായിരുന്നു ഈ അടുത്ത കാലത്ത് മണ്‍മറഞ്ഞ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും മൗലാനാ നൂറുല്‍ ഉലമ എം എ ഉസ്താദെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി അഭിപ്രായപ്പെട്ടു.

മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടിപ്പിച്ച താജുല്‍ ഉലമ- നൂറുല്‍ ഉലമ അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്ത് മതപ്രബോധനം നടത്തിയ മത പണ്ഡിതന്മാര്‍ക്കും സൂഫി ശൈഖുമാര്‍ക്കും പരിചാരകരും അയല്‍വാസികളുമായി എത്രയോ ഇതര മതസ്ഥര്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. അവരെയൊന്നും തന്റെ മതം സ്വീകരിക്കണമെന്ന് പറഞ്ഞതായി ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം നാലു മണിക്ക് നടന്ന മൗലീദ് മജ്‌ലിസിന്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സുലൈമാന്‍ സഖാഫി, സഈദ് സഅദി, സലാം സഅദി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അവതരിപ്പിച്ച ഖവ്വാലി സദസിനെ അലങ്കരിച്ചു. ഏഴ് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം എ കെ കമ്പാറിന്റെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് ജമാലുദ്ദീന്‍ സഖാഫി ചെമ്മനാട് ഉദ്ഘാടനം ചെയ്തു.

സി.എന്‍ ജഅ്ഫര്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ്, സയ്യിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി എന്നിവര്‍ പ്രസംഗിച്ചു.  സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് സീതിക്കോയ തങ്ങള്‍, അബ്ദുര്‍ റസാഖ് സഖാഫി, ഖാജാ മുഈനുദ്ദീന്‍ സഖാഫി, ശാഫി ഫൈസി മൊഗ്രാല്‍ പുത്തൂര്‍, സഈദ് സഅദി, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ സലാം സഅദി, കരീം ഹാജി കടവത്ത്, ബാദുഷ സഖാഫി അല്‍-ഹാദി, തസ്ലീം കുന്നില്‍, അഷ്‌റഫ് ഹാജി, ഹക്കീം ഹാജി, ലത്വീഫ് അറഫ, ഹസൈനാര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. പരിപാടിയില്‍ ശാഫി ഫൈസി, ഇബ്രാഹിം തവക്കല്‍, എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ഭാരവാഹികളെയും ആദരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dr. Farooq Naemi about Islam
  < !- START disable copy paste -->

Post a Comment