Join Whatsapp Group. Join now!

എസ് വൈ എസ് 6000 യൂത്ത് കൗണ്‍സിലുകള്‍ക്ക് പ്രൗഢ തുടക്കം

പുന സംഘടനാ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന യൂത്ത് കൗണ്‍സിലുകളുടെ Kerala, News, SYS 6000 Youth Council began
കാസര്‍കോട്: (my.kasargodvartha.com 01.11.2018) പുന സംഘടനാ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന യൂത്ത് കൗണ്‍സിലുകളുടെ സംസ്ഥാനതല ഉദ്ഘാടനം ബെദിര ടിപ്പുനഗര്‍ യൂണിറ്റില്‍ പ്രൗഢ ഗംഭീരമായി നടന്നു.  സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്‍ ലത്വീഫ് പഴശ്ശി യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പുതിയ സാരഥികള്‍ക്ക് പതാക കൈമാറി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി രേഖകള്‍ കൈമാറ്റം ചെയ്തു. കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അനുമോദന പ്രസംഗം നടത്തി. റിട്ടേണിംഗ് ഓഫീസര്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥന നടത്തി. പ്രവര്‍ത്തന റിപോര്‍ട്ട് ബഷീര്‍ ടിപ്പുനറും സംഘടനാ റിപോര്‍ട്ട് മൊയ്തീന്‍ കുഞ്ഞിയും പി വി യും അവതരിപ്പിച്ചു.

ജില്ലാ നേതാക്കളായ എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അഷ്‌റഫ് കരിപ്പോടി, അഷ്‌റഫ് സുഹ്‌രി പരപ്പ, സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുള്ളേരിയ സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ടി കെ അബ്ദുല്ല ഹാജി കൊല്ലമ്പാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേറ്റു. സക്കരിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ ക്ലാസ്സുകളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടന്നു. സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും കൗണ്‍സിലുകളില്‍ നടന്നു. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ യൂത്ത് കൗണ്‍സിലുകളില്‍ അവതരിപ്പിച്ചു.

കാസര്‍കോട് ജില്ലയില്‍ 375 യൂണിറ്റുകളിലും ഈ മാസം 30നകം പുനസംഘടന പൂര്‍ത്തിയാകും. 46 സര്‍ക്കിളുകള്‍ ഡിസംബര്‍ 20നകവും ഒമ്പത് സണുകള്‍ ജനുവരി 15നകവും പുനസംഘടിപ്പിക്കും. ജനുവരി 26നാണ് ജില്ലാ യൂത്ത് കൗണ്‍സില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SYS 6000 Youth Council began
  < !- START disable copy paste -->

Post a Comment