Join Whatsapp Group. Join now!

എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് ജില്ലാ കണ്‍വെന്‍ഷനില്‍ മന്ത്രി ജലീലിനതിരെ പ്രതിഷേധം

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച News, Kerala, SKSSF,
കാസര്‍കോട്:(my.kasargodvartha.com 24/11/2018) ബന്ധുനിയമന വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മന്ത്രി കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എസ്‌കെഎസ്എസ്എഫ് ജില്ലാ മീഡിയ വിംഗ് കമ്മിറ്റി രൂപികരണ യോഗത്തില്‍ പ്രതിഷേധം. തങ്ങളായി പാണക്കാട് ഹൈദരലി തങ്ങളും മുസ്‌ല്യാരായി ആലിക്കുട്ടി മുസ്‌ലിയാരും നേതാവായി കുഞ്ഞാലിക്കുട്ടിയും മാത്രം മതി എന്നാണ് ലീഗിന്റെ നിലപാടെന്നാണ് ജലീല്‍ പ്രസംഗിച്ചത്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ക ഖാസിയുമായ ആലിക്കുട്ടി മുസ്‌ലിയാരുടെ പേര് രാഷ്ട്രീയ വേദിയില്‍ അനാവശ്യമായി വലിച്ചിഴച്ചത് ശരിയായില്ലെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.

 News, Kerala, SKSSF, SKSSF Media wing dist convention conducted

കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞ് തന്റെ രാഷ്ട്രീയ ഭാവി കളയുകയാണ് കെ ടി ജലീലെന്നും ഒരു മന്ത്രിയാണന്ന ബോധം പോലുമില്ലാതെ വായയില്‍ വരുന്നത് വിളിച്ച് പറഞ്ഞാല്‍ കെ ടി ജലീല്‍ നിയമസഭ കാണില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. ജലീലിനെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറായില്ലങ്കില്‍ നഷ്ട്ടം മന്ത്രിക്ക് മാത്രമാവില്ലന്നും എല്‍ഡിഎഫ് മനസ്സിലാക്കുന്നത് നല്ലതാണെന്നും സ്വാതികനായ പണ്ഡിതനെ ഇത്രയും പരാമര്‍ഷം നടത്തിയ കെ ടി ജലീല്‍ മാപ്പ് പറയണമെന്നും സൈബര്‍വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര ആവശ്യപ്പെട്ടു.

സമസ്ത ഓഫിസില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. കെ ടി ജലീല്‍ നടത്തിയ പരാമര്‍ഷത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലങ്കില്‍ ജലീലിനതിരെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായ പ്രചരണ നടത്താനും തീരുമാനമായി.

ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ സെക്രട്ടറി പി എച്ച് അസ്ഹരി ആദൂര്‍, മീഡിയ ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ദാരിമി, അബ്ദുര്‍ റഹ് മാന്‍ തൊട്ടി, ബിലാല്‍ ആരിക്കാടി, എ ബി എസ് ആരിക്കാടി, മൂസല്‍ ഫൈസി കന്തല്‍, റിഫാഇ പൊവ്വല്‍, ബഷീര്‍ ദാരിമി പുണ്ടൂര്‍, ജലീല്‍ നാഷണല്‍ നഗര്‍, താജുദ്ധീന്‍ മൗലവി ദാറടുക്കം, ഹക്കിം അറന്തോട്, അബ്ദുല്‍ ഖാദര്‍ പെരുമ്പട്ട, അബൂബക്കര്‍ സിദ്ധീഖ് പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: News, Kerala, SKSSF, SKSSF Media wing dist convention conducted 

Post a Comment