Join Whatsapp Group. Join now!

മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് ഭാരവാഹികള്‍

മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് 2018-19 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എം പി എം ഷാഫി (പ്രസിഡണ്ട്), ഇബ്രാഹിം Movval Mohammedans Sporting Club office bearers, Kerala, News, Office Bearersm Bekal
ബേക്കല്‍: (my.kasargodvartha.com 01.11.2018) മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് 2018-19 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എം പി എം ഷാഫി (പ്രസിഡണ്ട്), ഇബ്രാഹിം ബസ്മല്‍ (ജനറല്‍ സെക്രട്ടറി), ഫത്താഹ് ഷഹനാസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സലാം സ്രാങ്ക്, മുഹമ്മദ് കുഞ്ഞി പള്ളം (വൈസ് പ്രസിഡണ്ടുമാര്‍), ത്വയ്യിബ് അബൂബക്കര്‍, സാജിദ് അബ്ബാസ്, കബീര്‍ അബ്ദുല്ല, അസ്‌ക്കര്‍ അബ്ദുല്ല (ജോ. സെക്രട്ടറിമാര്‍), ഖാദര്‍ മൊയ്തീന്‍, ഹാരിസ്, നൗഷാദ്, മെഹ്‌റൂഫ്, അസീസ്, കരീം പള്ളത്തില്‍, അല്‍ത്താഫ്, ഹസന്‍ (വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍), ബഷീര്‍ മൗവ്വല്‍, അബൂബക്കര്‍, സാജിദ് മൗവ്വല്‍, ആമു ഹാജി, അബ്ബാസ് മൗവ്വല്‍ മൊയ്തു, ഷാഫി യൂസുഫ്, അബ്ബാസ് സുലൈമാന്‍ (രക്ഷാധികാരികള്‍).
Movval Mohammedans Sporting Club office bearers, Kerala, News, Office Bearersm Bekal

മുഹമ്മന്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം നാലാം വാര്‍ഡ് മെമ്പര്‍ എം പി എം ഷാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാഫി യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ത്വയ്യിബ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ബസ്മല്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പഴയകാല താരങ്ങളായ അബ്ബാസ് സുലൈമാന്‍, ബഷീര്‍ മൗവ്വല്‍, ഹനീഫ എം സി എന്നിവര്‍ സംസാരിച്ചു. യുവ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാന്‍ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. അക്കാദമി ചെയര്‍മാനായി എം സി ഹനീഫയെയും കണ്‍വീനര്‍മാരായി ഷാഫി യൂസുഫിന്‍, അബ്ബാസ് സുലൈമാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബസ്മല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Movval Mohammedans Sporting Club office bearers, Kerala, News, Office Bearersm Bekal

Post a Comment