Join Whatsapp Group. Join now!

എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അനുമോദനം

എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ തെരുവത്ത് ഹാശിം സ്ട്രീറ്റിലെ യൂസുഫിന്റെ മകന്‍ അഹ് മദ് മഅ്‌റൂഫിനാണ് അബ്ദുല്ല മെമ്മോറിയല്‍ രിഫാഇയ്യ മദ്രസ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ അനുമോദനം നല്‍കിയത്. Kerala, News, Maaroof Yusuf, Dr Maaroof, Rifayiyya Madrasa Hashim Street, MBBS Student felicitated
തളങ്കര: (my.kasargodvartha.com 11.11.2018) എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അനുമോദനം. മംഗലാപുരം യേനപ്പൊയ മെഡിക്കല്‍ കോളജില്‍ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ തെരുവത്ത് ഹാശിം സ്ട്രീറ്റിലെ മുഹമ്മദ് യൂസുഫ്- ആഇശാബി ദമ്പതികളുടെ മകന്‍ അഹ് മദ് മഅ്‌റൂഫിനാണ് അബ്ദുല്ല മെമ്മോറിയല്‍ രിഫാഇയ്യ മദ്രസ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ അനുമോദനം നല്‍കിയത്.

മദ്രസ സദര്‍ മുഅല്ലിം എ പി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ മഅ്‌റൂഫിന് മെമെന്റോ സമ്മാനിച്ചു. ഭൗതിക പഠനത്തോടൊപ്പം ദീനീ പഠനവും മുന്നോട്ട് കൊണ്ടുപോകണമെന്നും മതപഠനമില്ലാതെ ജീവിതത്തില്‍ രക്ഷനേടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി. ഇമാം ഉസ്താദ് അബ്ദുര്‍ റഹ് മാന്‍ സഖാഫി, ഹസന്‍ ഉസ്താദ്, അന്‍സബ് ഉസ്താദ്, നുഅ്മാന്‍ ഉസ്താദ്, ഷഹനാദ് എന്നിവര്‍ സംസാരിച്ചു. ഡോ. മഅ്‌റൂഫ് നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Maaroof Yusuf, Dr Maaroof, Rifayiyya Madrasa Hashim Street, MBBS Student felicitated
  < !- START disable copy paste -->

Post a Comment