Join Whatsapp Group. Join now!

ചന്ദ്രഗിരി അഴിമുഖത്തു ലാവ പ്രകാശനം ചെയ്തു

കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ മാഗസിന്‍ 'ലാവ' ചന്ദ്രഗിരി അഴിമുഖത്തു കോളജ് Lava magazine released, Kasaragod Government College, Magazine, Geology.
കാസര്‍കോട്: (my.kasargodvartha.com 27.11.2018) കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ മാഗസിന്‍ 'ലാവ' ചന്ദ്രഗിരി അഴിമുഖത്തു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. അരവിന്ദ് കൃഷ്ണന്‍ റിട്ട. കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. വി ഗോപിനാഥന് ആദ്യ പതിപ്പ് നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് ഗവ. കോളജിലെ ജിയോളജി വിഭാഗത്തിന്റെ വളര്‍ച്ചയും വികാസവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളും സര്‍ഗ്ഗാത്മക സൃഷ്ടികളും അടങ്ങിയ മാഗസിന്‍ കോളജിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന ഇടപെടല്‍ ആണെന്ന് അഭിപ്രായപ്പെട്ടു.
 Lava magazine released, Kasaragod Government College, Magazine, Geology.

ജിയോളജി വിഭാഗത്തിലെ ആദ്യകാലത്തെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പരിചയപ്പെടുത്തുന്ന മാഗസിന്‍ ജിയോളജി മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അനുഭവവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യ കാല അദ്ധ്യാപകരില്‍ പ്രമുഖനും കാസര്‍കോടിന്റെ പരിസ്ഥിതി രംഗങ്ങളിലെ സജീവ സാന്നിധ്യവും ആയിരുന്ന ടി സി മാധവപ്പണിക്കര്‍, അന്റാര്‍ട്ടിക്കന്‍ പര്യവേഷണ സംഘത്തിലെ ഡോ. തമ്പാന്‍ മേലോത്ത്, ഐ എസ് ആര്‍ ഒയിലെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ഗണേഷ് രാജ്, ജിയോളജിക്കല്‍   സര്‍വ്വേ ഓഫ് ഇന്‍ഡ്യയില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആയി റിട്ടയേര്‍ഡ് ചെയ്ത പി വി സുകുമാരന്‍ തുടങ്ങി നിരവധി പേരുടെ അനുഭവങ്ങളും ഓര്‍മ്മകുറിപ്പുകളും മാഗസിന് മാറ്റ് കൂട്ടുന്നു.

കലാ കായിക രംഗത്ത് കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പരിചയപെടുത്തുന്ന 'പോളിമോര്‍ഫ്' ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങുന്ന 'പ്ലിയോക്രോയ്ക്' എന്നീ വിഭാഗങ്ങള്‍ മാഗസിന്റെ ആകര്‍ഷണമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജിയോളജിസ്റ്റുമാരെയും ഒ എന്‍ ജിസിയില്‍ ജോലി ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളെയും മാഗസിന്‍ പരിചയപ്പെടുത്തുന്നു.

മാഗസിന്‍ പ്രകാശനച്ചടങ്ങില്‍ ഡോ. എ എല്‍ അനന്ത പദ്മനാഭ അധ്യക്ഷനായി. സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി കുഞ്ഞമ്പു, റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ കെ ശ്രീമതി, പി കെ രാജന്‍, ഡോ. കെ സന്ദീപ്, ഡോ. സിജിന്‍ കുമാര്‍, ഡോ. അഹമ്മദ് അഷ്‌റഫ്, ഡോ. ജിജോ പി ഉലഹന്നാന്‍, കെ മനോജ്കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ. എ എന്‍ മനോഹരന്‍ സ്വാഗതവും എഡിറ്റര്‍ പി വി സജേഷ് നന്ദിയും രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lava magazine released, Kasaragod Government College, Magazine, Geology.

Post a Comment