Join Whatsapp Group. Join now!

കാസര്‍കോട് സ്വദേശി മസ്ഊദ് എഫ് സി കൊച്ചിന്‍ ടീമില്‍

ജില്ലയിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളും മുന്‍ ജില്ലാ സീനിയര്‍ ടീം വൈസ് ക്യാപ്റ്റനും കാസര്‍കോട് ജില്ലയിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളും മുന്‍ ജില്ലാ സീനിയര്‍ ടീം വൈസ് ക്യാപ്റ്റനും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് Football, Kerala, Sports, Kasaragod native Mashood in FC Kochin team
കാസര്‍കോട്: (my.kasargodvartha.com 06.11.2018) ജില്ലയിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളും മുന്‍ ജില്ലാ സീനിയര്‍ ടീം വൈസ് ക്യാപ്റ്റനും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരവുമായ മസ്ഊദിന് എഫ് സി കൊച്ചിന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചു. ഇതോടെ വിവിധ ഓള്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പുകളിലും കേരള പ്രീമിയര്‍ ലീഗിലും കൊല്ലമ്പാടി സ്വദേശിയായ മസ്ഊദ് ബൂട്ടണിയും.
Football, Kerala, Sports, Kasaragod native Mashood in FC Kochin team

നേരത്തെ സ്റ്റേറ്റ് യൂത്ത്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക്ക് നേടി ശ്രദ്ധേയനായിരുന്നു. മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍പട്ടം നേടിയ കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി മസ്ഊദ് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കേരളോത്സവത്തിലും സംസ്ഥാന ടീമിന് വേണ്ടി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്തിരുന്നു.
ജില്ലാ യൂത്ത് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന മസ്ഊദ് പത്ത് വര്‍ഷമായി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരമാണ്.

തളങ്കര ഫുട്‌ബോള്‍ അക്കാദമിയുടെ അഭിമുഖ്യത്തല്‍ മസ്ഊദിന് സ്വീകരണം നല്‍കി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപദേശക സമിതിയംഗം ടി.എ ഷാഫി ഉപഹാരം സമ്മാനിച്ചു. കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. എ.എസ് ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു. എം.ആര്‍.സി ഹാരിസ്, അജിത് കുമാര്‍, സലീം മിസ്സി, ഹസന്‍ കുട്ടി, അര്‍ഷാദ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Football, Kerala, Sports, Kasaragod native Mashood in FC Kochin team

Post a Comment