പുല്ലൂര്‍: (my.kasargodvartha.com 15.11.2018) ചിത്രകാരിയും ആദ്യകാല നാടകകലാകാരിയുമായ ചാലിങ്കാല്‍ കല്ലുമാളത്തെ അമ്മാളുവമ്മക്ക് സ്‌കൂളിന്റെ സ്നേഹാദരം. ശിശുദിനമായ ബുധനാഴ്ച പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എം എ രാജുമാസ്റ്റര്‍ അമ്മാളുവമ്മയെ പൊന്നാട അണിയിച്ചു. അംഗണ്‍വാടി കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ വരച്ചതിലൂടെ ശ്രദ്ധേയയായ അമ്മാളുവമ്മയെ ആദരിക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന അധ്യാപക-രക്ഷാകര്‍തൃ സമിതിയോഗം തീരുമാനിക്കുകയായിരുന്നു.
സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ പേരക്കുട്ടിയുടെ വീട്ടില്‍ അധ്യാപകര്‍ ഗൃഹസന്ദര്‍ശനം നടത്തിയപ്പോള്‍ അമ്മാളുവമ്മ വരച്ച ചിത്രങ്ങള്‍ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്‌കൂള്‍ അധ്യാപികയായ ബിന്ദു ടീച്ചറാണ് അമ്മാളുവമ്മയെ ശിശുദിനത്തില്‍ ആദരിക്കുന്നതിനെക്കുറിച്ചുള്ള കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. കണ്ണൂര്‍ സര്‍വകലാശാല എം എസ് സി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ പുല്ലൂരിലെ കൃഷ്ണേന്ദുവിനെയും ചടങ്ങില്‍ ആദരിച്ചു.
അധ്യാപകരായ ഫാ. പീറ്റര്‍ പാറക്കാട്, ഷൈനി, വിദ്യാര്‍ത്ഥിനി നന്ദന, മദര്‍ പി ടി എ പ്രസിഡണ്ട് സഖി, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. പി ടി എ പ്രസിഡണ്ട് നാരായണന്‍ മാടിക്കാല്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ അനുരാഗ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Ammaluvamma felicitated by School Authority
< !- START disable copy paste -->