Join Whatsapp Group. Join now!

വിസ്ഡം ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം 28ന്

വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതിയുടെ നേതൃത്യത്തില്‍ 28 ന് ജില്ലാ ഹയര്‍ News, Kerala, Press meet, Students conference, inauguration,
കാസര്‍കോട്:(my.kasargodvartha.com 25/10/2018) വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതിയുടെ നേതൃത്യത്തില്‍ 28 ന് ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനം 'ഹൈസെക്ക് ' പെരിയടുക്ക എം പി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബു മുഖ്യാതിഥിയായിരിക്കും. സംഘടനയുടെ ജില്ലാ പ്രസിഡന്റ് സഫ് വാന്‍ പാലോത്ത് അധ്യക്ഷത വഹിക്കും. വ്യത്യസ്ത സെഷനുകളിലായി ഇസ്ലാഹി പ്രഭാഷകരായ ഹാരിസ് മദനി കായക്കൊടി, ശരീഫ്, കാര, ഹസന്‍ അന്‍സാരി, റഫീഖ് മൗലവി,ഷക്കീര്‍ സലഫി, അര്‍ഷദ് താനൂര്‍ എന്നിവര്‍ ക്ലാസെടുക്കും. താഹിറ ഷാഭ് കോഴിക്കോട് കരിയര്‍ സെഷന്‍ കൈകാര്യം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനം സി.എ. അബ്ദുല്‍ ഖാലിക്ക് ഉദ്ഘാടനം ചെയ്യും.

News, Kerala, Press meet, Students conference, inauguration, Wisdom District Higher Secondary Conference on 28th

മധുരം ഖുര്‍ആന്‍, ഡോക്യുമെന്ററി പ്രദര്‍ശനം, പാവര്‍ പോയിന്റ് പ്രസന്റേഷന്‍, സ്‌പോര്‍ട്ട് ക്വിസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ സെഷനുകള്‍ നടക്കും. രണ്ടു മാസം നടന്ന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലഹരി മുക്ത കലാലയ പദ്ധതി എന്നി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹൈസെക്ക് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ ഹാരിസ് മദനി കാഞ്ഞങ്ങാട്, ശരീഫ് തളങ്കര, സഫ്വാന്‍ പാലോത്ത്, അനീസ് മദനി കൊമ്പനടുക്കം, ഇര്‍ഷാദ് മിയാപദ വ് സംബന്ധിച്ചു.


Keywords: News, Kerala, Press meet, Students conference, inauguration, Wisdom District Higher Secondary Conference on 28th

Post a Comment