Join Whatsapp Group. Join now!

തായലങ്ങാടി സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാല്‍ നിര്യാതനായി

തായലങ്ങാടി സ്വദേശിയും മംഗളൂരു സുബാഷ് നഗറില്‍ താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാല്‍ (73)നിര്യാതനായി. 25 വര്‍ഷത്തോളം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ Kerala, News, Obituary, Thayalangadi Mohammed Iqbal passes away
കാസര്‍കോട്: (my.kasargodvartha.com 07.10.2018) തായലങ്ങാടി സ്വദേശിയും മംഗളൂരു സുബാഷ് നഗറില്‍ താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാല്‍ (73)നിര്യാതനായി. 25 വര്‍ഷത്തോളം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപാരിയായിരുന്നു. പഴയകാല ഫുട്‌ബോള്‍ കളിക്കാരനാണ്. തായലങ്ങാടി ബ്രദേഴ്‌സ് ക്ലബിന്റെയടക്കം സംഘാടകനായിരുന്നു.

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് കോച്ചും, റഫറിയും മികച്ച ഫുട്‌ബോള്‍ താരവുമായ അബു കാസര്‍കോടിന്റെ സഹോദരനാണ്. പരേതരായ ഹാജി അഹ് മദ് കുന്നില്‍- ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗദ. ഏക മകന്‍ ഡോ. അഹ് മദ് മസ്ഊദ് (യേനപ്പോയ ആശുപത്രി). മരുകമകള്‍: സബേരബാനു. മറ്റു സഹോദരങ്ങള്‍: നുറുദ്ദീന്‍ നാലാംമൈല്‍ (വ്യാപാരി, കാസര്‍കോട്), സത്താര്‍ തായലങ്ങാടി, മുസ്തഫ, ഹക്കീം, ജമീല, പരേതനായ താജുദ്ദീന്‍. ഖബറടക്കം ഉച്ചയോടെ മംഗളൂരു സുബാഷ് നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thayalangadi Mohammed Iqbal passes away
  < !- START disable copy paste -->

Post a Comment