Join Whatsapp Group. Join now!

ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം: ഫോര്‍വേഡ് ബ്ലോക്ക്

റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ ചെയ്തു തീര്‍ക്കണമെന്ന് Forward Block demands repair Roads, KM Abdul Rahman Naimaramoola
കാസര്‍കോട്: (my.kasargodvartha.com 30.10.2018) റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ ചെയ്തു തീര്‍ക്കണമെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കാസര്‍കോട് നിയോജക മണ്ഡലം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പി ഡബ്ല്യു ഡി ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുള്ള സമര നടപടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുവാനും സമ്മേളനത്തില്‍ തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് സങ്കരനെല്ലൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അധ്യക്ഷത വഹിച്ചു. കെ എം അബ്ദുര്‍ റഹ് മാന്‍ നായന്മാര്‍മൂല സ്വാഗതം ആശംസിച്ചു. എ എം സെയ്തു, അബ്ബാസ് മുതലപ്പാറ പ്രസംഗിച്ചു.

ഫോര്‍വേഡ് ബ്ലോക്ക് കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറിയായി കെ എം അബ്ദുര്‍ റഹ് മാന്‍ നായന്മാര്‍മൂലയെ തിരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാരായി തൗഫീഖ് കെ എം, ഷാഫി തുരുത്തി എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി കുമാരന്‍ ചെമ്മനാട്, നൗഫല്‍ കുന്നാറ, മുസമ്മില്‍ സിംസാറുല്‍ ഹഖ്, സവാദ് എം എ, സാദിഖ് എന്നിവരെയും തിരഞ്ഞെടുത്തു.

കെ എം അബ്ദുര്‍ റഹ് മാന്‍ നായന്മാര്‍മൂല

Keywords: Forward Block demands repair Roads, KM Abdul Rahman Naimaramoola

Post a Comment