Join Whatsapp Group. Join now!

പെട്രോള്‍ ഡീസല്‍ നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: കോണ്‍ഗ്രസ്

ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ബന്ധിതരായി കേന്ദ്ര സര്‍ക്കാരും, പെട്രോളിയം കമ്പനിയും പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും, തൊടു ന്യായം പറഞ്ഞു വില കുറക്കാന്‍ Kerala, News, Congress against State Government
ഉപ്പള:  (my.kasargodvartha.com 07.10.2018) ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ബന്ധിതരായി കേന്ദ്ര സര്‍ക്കാരും, പെട്രോളിയം കമ്പനിയും പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും, തൊടു ന്യായം പറഞ്ഞു വില കുറക്കാന്‍ തയ്യാറാവാത്ത ധന മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും നിലപാട് അപലപനീയമാണെന്ന് മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സത്യന്‍ ഉപ്പളയും ജനറല്‍ സെക്രട്ടറി ഒ.എം. റഷീദും പറഞ്ഞു.

സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന ടാക്‌സ് വേണ്ടെന്ന് വെച്ച് രണ്ടു തവണ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്ന ചരിത്രമുണ്ടിവിടെ. ബ്ലൂവെറിയും, ഡിസ്റ്റിലറിയും വിതരണം ചെയ്യുന്ന തിരക്കില്‍ അവശ്യ വസ്തുവായ പെട്രോള്‍, ഡീസല്‍ നികുതി വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Congress against State Government
  < !- START disable copy paste -->

Post a Comment