Join Whatsapp Group. Join now!

വഴിയോര കച്ചവടക്കാര്‍ക്കെതിരെ നഗരസഭാ അതിക്രമം: തൊഴിലാളി ശക്തി കാണിച്ച് എസ് ടി യു മാര്‍ച്ച്

വഴിയോര കച്ചവടക്കാര്‍ക്കെതിരെ കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ നഗരസഭയിലേക്ക് നടത്തിKerala, News, STU Conducts march to municipality, Kasargod, Kanhangad, Muslim League, STU,
കാഞ്ഞങ്ങാട്: (my.kasargodvartha.com 13.09.2018) വഴിയോര കച്ചവടക്കാര്‍ക്കെതിരെ കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് തൊഴിലാളി ശക്തി തെളിയിച്ചു. കാഞ്ഞങ്ങാട് എലൈറ്റ് ഹോട്ടല്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ എസ്ടിയു, വിവിധ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. നഗരസഭാ കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.

പാവപ്പെട്ട വഴിയോര കച്ചവടക്കാരെയും തൊഴിലാളികളേയും ദ്രോഹിക്കുന്ന നടപടികള്‍ ആവര്‍ത്തിച്ചാല്‍ ഈ സമരശക്തി നാലിരട്ടിയായി കാണേണ്ടി വരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി പറഞ്ഞു. എസ്ടിയു പീടിക തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കരീം കുശാല്‍ നഗര്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍ മൂവാരിക്കുണ്ട് സ്വാഗതം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. എന്‍ എ ഖാലിദ്, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ആവിയില്‍, എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞഹമദ് കല്ലൂരാവി, ചുമട്ടു തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി യൂനുസ് വടകരമുക്ക്, കരീം മൂന്നാംമൈല്‍, പ്രവാസി ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ടി അന്തുമായി എന്നിവര്‍ പ്രസംഗിച്ചു.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ കെ ബദറുദ്ധീന്‍, സന മാണിക്കോത്ത്, ഇല്ല്യാസ് ബല്ലാ, വസിം പടന്നക്കാട്, സിദ്ദിഖ് കുശാല്‍ നഗര്‍, സാദിഖ് പടിഞ്ഞാര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


Keywords: Kerala, News, STU Conducts march to municipality, Kasargod, Kanhangad, Muslim League, STU.

Post a Comment