Join Whatsapp Group. Join now!

നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് ധനസഹായവും അവശ്യസാധനങ്ങളും എത്തിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് ധനസഹായവും അവശ്യസാധനങ്ങളും എത്തിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ആലംപാടി അറ്റ്‌ലസ് സ്റ്റാKerala, News, Financial aid for poor family, Atlas Star Alampady, GCC, Wedding, Helping Hands, Club
ആലംപാടി: (my.kasargodvartha.com 27.09.2018) നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് ധനസഹായവും അവശ്യസാധനങ്ങളും എത്തിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ആലംപാടി അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തോടനുബന്ധിച്ച് ധനസഹായവും കല്യാണാവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റും എത്തിച്ചുനല്‍കിയത്.

ഗള്‍ഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക അറ്റ്‌ലസ് സ്റ്റാര്‍ ജിസിസി ഭാരവാഹികള്‍ സെന്‍ട്രല്‍ കമിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് ഇര്‍ഫാന്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുനീര്‍ ബദ് രിയ, സെക്രട്ടറി അത്തര്‍, ട്രഷറര്‍ റാഷിദ് ഖാസി, മുദസ്സിര്‍, ജാഫര്‍, ഇര്‍ഷാദ് കറാമ, മുനീര്‍, ഷുക്കൂര്‍, ഹൈദര്‍, നാസര്‍, റഫീഖ് പി എച്ച്, അലി പ്ലാസ തുടങ്ങിയവര്‍ സംബന്ധിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Financial aid for poor family, Atlas Star Alampady, GCC, Wedding, Helping Hands, Club

Post a Comment