ഉപ്പള: (my.kasargodvartha.com 05.06.2018) രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മംഗല്‍പാടി സി.എച്ച്.സിയിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ആശുപത്രി പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവര്‍ ജനങ്ങളോട് ഇത്തരം മോശമായ പെരുമാറ്റം നടത്തരുതെന്നും, അത്തരം ആളുകളെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.
സംഭവം സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതായും പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും എസ്ഡിപിഐ അറിയിച്ചു. സലീം ബൈഡല, അസീസ് ഗാന്ധി നഗര്‍, സക്കറിയ, ഹുസൈന്‍, ഇഖ്ബാല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
അതേസമയം മംഗല്‍പാടി സി.എച്ച്.സി യില്‍ ജീവനക്കാര്‍ രോഗികളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തറ വൃത്തിയാക്കാനും, ആശുപത്രിയില്‍ മറ്റു ജോലികള്‍ ചെയ്യാനും രോഗികളോട് കല്‍പിച്ച ആശുപത്രി ജീവനക്കാരുടെ കിരാത നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഒ.എം. റഷീദ്, സത്യന്‍ ഉപ്പള, ഓം കൃഷ്ണ, ബാബു, മഹാരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Uppala, Kasaragod, SDPI march, SDPI march to Mangalpady CHC.