Join Whatsapp Group. Join now!

വേക്ക് അപ്പ് ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

വേക്ക് അപ്പ് ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ Kerala, News, Fake message against Wake up Charitable society; complained
കാസര്‍കോട്: (my.kasargodvartha.com 03.06.2018) വേക്ക് അപ്പ് ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുസ്ലിം സംഘികള്‍ എന്നാണ് നവമാധ്യമങ്ങളിലൂടെ വേക്ക്അപ്പ് ഭാരവാഹികളെ അവഹേളിക്കുന്നത്. അവഹേളനം വ്യാപകമായതോടെ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ല. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം നിരവധി കലാ, സാംസ്‌കാരിക പരിപാടികളും വേക്ക് അപ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. എന്നാല്‍ അവഹേളനം വ്യാപകമായതോടെ ഒരു വര്‍ഷമായി പരിപാടികളൊന്നും നടത്തിയിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ ബഷീറലി തങ്ങളെ പങ്കെടുപ്പിച്ച് നോമ്പ് തുറ നടത്തി. ഷഹബാസ് അമന്റെ സംഗീത നിശയും മേജര്‍ രവിയെയും മന്ത്രി ചന്ദ്രശേഖരനെയും പങ്കെടുപ്പിച്ച് പരിപാടികളും നടത്തി. ഏറ്റവും ഒടുവില്‍ എ.ആര്‍ റഹ് മാനെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ തീരുമാനിച്ചതാണ്. അത് ഇപ്പോള്‍ മംഗളൂരുവിലേക്ക് മാറ്റേണ്ട അവസ്ഥയാണ്. വേക്ക് അപ്പിന്റെ ഭാരവാഹികളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരുമുണ്ട്. മറ്റ് രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വേക്ക് അപ്പ് ഭാരവാഹികളായ അസീസ് അബ്ദുല്ല, ടി.എ മുഹമ്മദ് തൈവളപ്പ്, സ്‌കാനിയ ബെദിര, സലാം ചൗക്കി, ലത്തീഫ് ചേരങ്കൈ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fake message against Wake up Charitable society; complained
  < !- START disable copy paste -->

Post a Comment