Join Whatsapp Group. Join now!

രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കും; ആശ്വാസമായി ബേഡഡുക്കയില്‍ പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം ചെയ്തു

ബേഡഡുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്കന്‍ഡറിതല വിദഗ്ധ പാലിയേറ്റിവ് കെയര്‍ Kerala, News, Kasargod, Palliative care, Food kit, Distribution, Palliative care inaugurated in Bedadukka
കാസര്‍കോട്: (my.kasargodvartha.com 10.05.2018) ബേഡഡുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്കന്‍ഡറിതല വിദഗ്ധ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ കൂടുതല്‍ പരിചരണം ആവശ്യമായ രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കുകയും ക്യാന്‍സര്‍ രോഗം മൂലം വേദന അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക ഒ.പി.വഴി മരുന്ന് നല്‍കുകയും ചെയ്യുന്ന പദ്ധതി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

Kerala, News, Kasargod, Palliative care, Food kit, Distribution, Palliative care inaugurated in Bedadukka.


Kerala, News, Kasargod, Palliative care, Food kit, Distribution, Palliative care inaugurated in Bedadukka.

ഒന്‍പതു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പാലിയേറ്റിവ് കെയര്‍ യൂണിറ്റും ഹോം കെയറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.ശങ്കരന്‍, സെമീറ ഖാദര്‍, ശാന്ത കുമാരി, അശ്വതി കെ.എസ് (സെക്കന്‍ഡറി വിഭാഗം പാലിയേറ്റിവ് നേഴ്‌സ്), രാധാകൃഷ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍), ആനന്ദന്‍ പി. അപ്പ, ബാലകൃഷ്ണന്‍ എടപ്പണി, ഷിജിശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

Kerala, News, Kasargod, Palliative care, Food kit, Distribution, Palliative care inaugurated in Bedadukka.

മെഡിക്കല്‍ ഓഫിസര്‍ എം.മുഹമ്മദ് സ്വാഗതവും രാഘവന്‍ നന്ദിയും പറഞ്ഞു. നിര്‍ധനരോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Palliative care, Food kit, Distribution, Palliative care inaugurated in Bedadukka.

Post a Comment