കാസര്‍കോട്: (my.kasargodvartha.com 23.05.2018) ആസക്തിക്കെതിരേ ആത്മസമരം എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാനതല റമദാന്‍ ക്യാമ്പെയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖല സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം 27ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൊസങ്കടി സമസ്ത ആസ്ഥാനത്തിന് സമീപം ശംസുല്‍ ഉലമ നഗറില്‍ 31 വരേ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കും.
27ന് മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സയ്യിദ് സൈനുല്‍ ആബിദിന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട് നിര്‍വ്വഹിക്കും. അഷ്റഫ് റഹ് മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും. 28,29 തീയ്യതികളില്‍ ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. 30ന് മജീദ് ബാഖവി കൊടുവള്ളി, 31ന് ഖലീല്‍ ഹുദവി അല്‍മാലികി എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 30ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് ബാത്തിഷ തങ്ങള്‍ ആനക്കല്ല് നേതൃത്വം നല്‍കും. പ്രഭാഷണത്തിന് എത്തുന്നവര്‍ക്ക് മഴ കൊള്ളാതെ പ്രഭാഷണം കേള്‍ക്കാനുള്ള 1000 പേര്‍ക്ക് ഇരിക്കാവുന്ന വേദി ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇസ്മാഈല്‍ അസ്ഹരി വാമഞ്ചൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ മച്ചമ്പാടി, ഇബ്രാഹിം ഹാജി സഫ, ഹസന്‍ അദ്നാന്‍ അന്‍സാരി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Manjeshwaram zone Ramadan Preaching starts on 27th < !- START disable copy paste -->