Join Whatsapp Group. Join now!

യൂണിയന്‍ മാഗസിന്‍ 'പോയിന്റ്' പ്രകാശനം ചെയ്തു

കുമ്പള അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ 2017-18 വര്‍ഷത്തെ യൂണിയന്‍ മാഗസിന്‍ 'പോയിന്റ്' പ്രകാശനം ചെയ്തു. അക്കാദമി അവാര്‍ഡ്‌സ് വേദിയില്‍ Kerala, News, College Magazine, Union Magazine, Kumbla Academy, Kasargod, Educational Institute, Awards.
കുമ്പള: (my.kasargodvartha.com 17.05.2018) കുമ്പള അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ 2017-18 വര്‍ഷത്തെ യൂണിയന്‍ മാഗസിന്‍ 'പോയിന്റ്' പ്രകാശനം ചെയ്തു. അക്കാദമി അവാര്‍ഡ്‌സ് വേദിയില്‍ വെച്ച് മുന്‍ പ്രിന്‍സിപ്പാള്‍ ഭാസ്‌കര്‍ കെ അണിഞ്ഞ പ്രകാശനം നിര്‍വഹിച്ചു. 'പൊരിവെയിലി'ന്റെ സെറ്റില്‍ വെച്ച് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സിന് നല്‍കി വിതരോണോദ്ഘാടനം ചെയ്തു.

നഗരം, ടൂറിസം, വ്യവസായം എന്നിവയില്‍ കുമ്പള പഞ്ചായത്തിന്റെ സമഗ്ര വികസനം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള ചര്‍ച്ച മാഗസിനെ വേറിട്ടതാക്കുന്നു. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവ കൊണ്ട് സമ്പന്നമായ മാഗസിനില്‍ കൂടുതലും വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.


അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) എന്‍ ദേവിദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭ സെക്രട്ടറി, കാസര്‍കോട് ടൗണ്‍ സിഐ റഹീം, എസ് ഐ അജിത്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ഉണ്ണികൃഷ്ണന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ തുടങ്ങിയവര്‍ക്ക് മാഗസിന്‍ കൈമാറി.

പ്രകാശന ചടങ്ങില്‍ ബേക്കല്‍ കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, നൗഷാദ് കന്യപ്പാടി, പ്രിന്‍സിപ്പാളും മാഗസിന്‍ ചീഫ് എഡിറ്ററുമായ മുനീര്‍ എരുതുംകടവ്, സ്റ്റാഫ് എഡിറ്റര്‍ ഫാറൂഖ് ഷിറിയ, സ്റ്റുഡന്റ് എഡിറ്റര്‍ സാബിത്ത് എ, യൂണിയന്‍ ചെയര്‍മാന്‍ ഹഫീസ് ജവാദ്, ചെയര്‍പേഴ്‌സണ്‍ ഹമീമ അസ്മി, കണ്‍വീനര്‍ അഫ്‌സല്‍ റഹ് മാന്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അല്‍താഫ് ഹുസൈന്‍, ജനറല്‍ സെക്രട്ടറി സുല്‍താന്‍ സാബിത്ത്, ജോയിന്റ് സെക്രട്ടറിമാരായ ഇര്‍ഷാദ്, അര്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌സില്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആയി അഷ്‌കര്‍ ഷിറിയയെ തെരഞ്ഞെടുത്തു. ഫാത്തിമത്ത് ഉലയ്യ (ബെസ്റ്റ് പെര്‍ഫോര്‍മര്‍), അര്‍മാന്‍ അജ്മല്‍ (ടോപ് സ്‌കോറര്‍), അല്‍താഫ് ഹുസൈന്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), നാസിര്‍ സി (ബെസ്റ്റ് ആക്ടര്‍), കലാം തളങ്കര (ബെസ്റ്റ് സിംഗര്‍), സാബിത്ത് എ (ക്രിയേറ്റീവ് ആര്‍ടിസ്റ്റ്) എന്നിവരും അവാര്‍ഡ് ജേതാക്കളായി.


Keywords: Kerala, News, College Magazine, Union Magazine, Kumbla Academy, Kasargod, Educational Institute, Awards.

Post a Comment