Join Whatsapp Group. Join now!

അക്രമത്തിനും, ഫാസിസത്തിനുമെതിരെ അണിനിരക്കണം: എ. അബ്ദുര്‍ റഹ് മാന്‍

അക്രമത്തിനും, ഫാസിസത്തിനുമെതിരെ യുവാക്കള്‍ അണിനിരന്ന് നാട്ടില്‍ സമാധാനന്തരീക്ഷം Kerala, News, Kasargod, Bovikkanam, A. Abdul Rahman, A. Abdul Rahman against Fascism.
ബോവിക്കാനം: (my.kasargodvartha.com 09.05.2018) അക്രമത്തിനും, ഫാസിസത്തിനുമെതിരെ യുവാക്കള്‍ അണിനിരന്ന് നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തി ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പുവരുത്തുന്നതിന് യുവത മുന്നോട്ട് വരണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍  ആവശ്യപ്പെട്ടു. ജനദ്രോഹ നടപടികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുളിയാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11ന് നടക്കുന്ന മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡ് പ്രസിഡണ്ട്
ബി. അബ്ദുര്‍ റഹ് മാന്‍ ബസ് സ്റ്റാന്‍ഡ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എം ഹാരിസ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് എം.എസ്. മുഹമമദ് കുഞ്ഞി, ഉദുമ മണ്ഡലം സെക്രട്ടറി എ.ബി. ശാഫി, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി.എം. അഷ്‌റഫ്, ബാത്തിഷ പൊവ്വല്‍, അബ്ബാസ് കൊളച്ചെപ്പ്,സിദ്ദീഖ് ബോവിക്കാനം, ഷെഫീഖ് മൈകുഴി, ഖാദര്‍ ആലൂര്‍, ബി.കെ. ഹംസ ആലൂര്‍, മാഹിന്‍ മുണ്ടകൈ, കെ. മുഹമ്മദ്കുഞ്ഞി, നസീമ അഷ്‌റഫ്, പി. അബ്ദുല്ല മുതലപ്പാറ, തുരുത്തി മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ ബാലനടുക്കം, റസാഖ് ആലൂര്‍, ബി.അബ്ദുല്ല ബാലനടുക്കം, നിസാര്‍ ബസ് സ്റ്റാന്‍ഡ്, മുഹമ്മദ് പാറ പ്രസംഗിച്ചു.
Kerala, News, Kasargod, Bovikkanam, A. Abdul Rahman, A. Abdul Rahman against Fascism.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Bovikkanam, A. Abdul Rahman, A. Abdul Rahman against Fascism.

Post a Comment