Join Whatsapp Group. Join now!

ആരോഗ്യമുള്ള സമൂഹത്തിനായി യുവാക്കള്‍ കായിക വിനോദങ്ങള്‍ ശീലമാക്കണം: എസ്.ഐ പി. അജിത്കുമാര്‍

ആരോഗ്യമുള്ള സമൂഹത്തിനായി യുവാക്കള്‍ കായിക വിനോദങ്ങള്‍ Kerala, News, Kasargod, SI P Ajith Kumar about health.
കാസര്‍കോട്: (my.kasargodvartha.com 19.04.2018) ആരോഗ്യമുള്ള സമൂഹത്തിനായി യുവാക്കള്‍ കായിക വിനോദങ്ങള്‍ ശീലമാക്കണമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ പി. അജിത്കുമാര്‍ പറഞ്ഞു. സമാധാനം സാധ്യമാണ് എന്ന മുദ്രാവാക്യവുമായി ജെ.സി.ഐ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ച സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡണ്ടുമാരായ കെ. നാഗേഷ്, അബ്ദുല്‍ മഅ്‌റൂഫ്, മുജീബ് അഹ് മദ്, അബ്ദുര്‍ റഫീഖ്, ട്രഷറര്‍ യു. രാഘവ, ഉമറുല്‍ ഫാറൂഖ്, ജി.വി മിഥുന്‍, സി.കെ അജിത് കുമാര്‍, റംഷാദ് അബ്ദുല്ല, ഉദയന്‍ കാടകം, എ.എ ഇല്ല്യാസ്, യതീഷ് ബള്ളാല്‍, മുഹമ്മദ് സായിസ്, സഫ് വാന്‍, മുനീര്‍ ബൈക്ക് ബസാര്‍, സജീഷ് കെ.വി, അജിതേഷ് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടര്‍ റാഫി ഐഡിയല്‍ സ്വാഗതവും സെക്രട്ടറി എന്‍.എ ആസിഫ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SI P Ajith Kumar about health.

Post a Comment