Join Whatsapp Group. Join now!

ഹര്‍ത്താലിന്റെ മറവില്‍ പോലീസ് ശത്രുത കാട്ടുന്നു: എസ് ഡി പി ഐ

രാജ്യത്തെ ഞെട്ടിച്ച ആസിഫ വധത്തില്‍ സമൂഹത്തോട് കൂറുള്ളവര്‍ പ്രതിഷേധങ്ങളുമായി Kerala, News, Kasargod, SDPI, Harthal, Police.
കാസര്‍കോട്: (my.kasargodvartha.com 17.04.2018) രാജ്യത്തെ ഞെട്ടിച്ച കത് വ വധത്തില്‍ സമൂഹത്തോട് കൂറുള്ളവര്‍ പ്രതിഷേധങ്ങളുമായി വരുന്നതിനെ പോലീസ് ശത്രുതാ മനോഭാവത്തോടെ കാണുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

നിസാരസംഭവങ്ങള്‍ക്ക് പോലും ഹര്‍ത്താലുകള്‍ നടക്കുന്ന നമ്മുടെ രാജ്യത്ത് അസംഘടിതരായ ഒരു സമൂഹം ഹര്‍ത്താല്‍ നടത്തിയതിനെ വൈരാഗ്യബുദ്ധിയോടെ സമീപിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരടക്കം പലരേയും അകാരണമായി അറസ്റ്റ് ചെയ്യുകയും  മര്‍ദിക്കുകയും ചെയ്ത പോലീസ്  നടപടിയില്‍ കമ്മിറ്റി പ്രതിഷേധിച്ചു.

മണ്ഡലം സെക്രട്ടറി സകരിയ്യ ഉളിയത്തടുക്ക, മുഹമ്മദലി അലി, എസ്.എ.അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ കോളിയടുക്ക, സവാദ് കല്ലങ്കൈ, മുഹമ്മദ് കരിമ്പളം തുടങ്ങിയവര്‍ സംസാരിച്ചു.

Kerala, News, Kasargod, SDPI, Harthal, Police.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SDPI, Harthal, Police, SDPI against police.

Post a Comment