Join Whatsapp Group. Join now!

ഇമാം ശാഫി അക്കാദമി സമ്മേളനം: സ്റ്റുഡന്‍സ് അസംബ്ലി സംഘടിപ്പിച്ചു

ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ നടക്കുന്ന കുമ്പള ഇമാം ശാഫി അക്കാദമിയു News, Kerala, Religion, Imam Shafi Academy conference: Students Assembly conducted.
മൊഗ്രാല്‍: (my.kasarrgodvartha.com 01.04.2018) ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ നടക്കുന്ന കുമ്പള ഇമാം ശാഫി അക്കാദമിയുടെ സനദ് ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മെഗ്രാല്‍ നൂറുല്‍ ഹുദാ എസ് കെ എസ് ബി വി സ്റ്റുഡന്റ് അസംബ്ലി സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യപകന്‍ ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷത വഹിച്ചു.

മൂസല്‍ ഫൈസി സ്വാഗതം പറഞ്ഞു. എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഇല്യാസ് ഹുദവി സമ്മേളന സന്ദേശം കൈമാറി. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, മജീദ് ബാഖവി, മുഹമ്മദ് മുസ്ലിയാര്‍ സി കെ, ഇസ്ഹാഖ് മൗലവി, മന്‍സൂര്‍ മൈമൂന്‍ നഗര്‍, അബ്ദുല്ല മൊഗ്രാല്‍, ഫായിസ്, മുഹമ്മദ്, മുസഫര്‍, മനാല്‍, മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Religion, Imam Shafi Academy conference: Students Assembly conducted.

Post a Comment