Join Whatsapp Group. Join now!

റിയാസ് മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം; യൂത്ത് ലീഗിന്റെ് ജാഗ്രതാസദസ്സുകള്‍ 20ന്

സംഘ് പരിവാര്‍ ക്രിമിനലുകള്‍ പഴയ ചൂരി മുഹ് യദ്ദീന്‍ ജുമാമസ്ജിദിനകത്ത് Kerala, News, Kasargod, Youth league, Youth league's alert meeting on 20th.
കാസര്‍കോട്: (my.kasargodvartha.com 17.03.2018) സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പഴയ ചൂരി മുഹ് യദ്ദീന്‍ ജുമാമസ്ജിദിനകത്ത് കയറി അതിദാരുണമായി വെട്ടിക്കൊന്ന മുഅദ്ദിന്‍ റിയാസ് മൗലവിയുടെ വധത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാകുന്ന മാര്‍ച്ച് 20 ചൊവ്വാഴ്ച മുസ്ലിം യൂത്ത് ലീഗ് ജില്ലയില്‍ ജാഗ്രതാദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു. ജാഗ്രതാസദസ്സുകളില്‍ മുസ്ലിം ലീഗ് നേതാക്കളും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ജില്ലയില്‍ വലിയ രീതിയിലുള്ള സാമൂദായിക കലാപങ്ങളുണ്ടാക്കുന്നതിന് വേണ്ടി ആസൂത്രിതമായി ചെയ്ത കൊലപാതകത്തിന്റെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതിരിക്കുകയും, പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താതിരിക്കുകയും ചെയ്ത ഇടത് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും, സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കുമെതിരെ ജാഗ്രതാ സദസ്സുകളില്‍ മുഴുവനാളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


Kerala, News, Kasargod, Youth league, Youth league's alert meeting on 20th.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Youth league, Youth league's alert meeting on 20th.

Post a Comment