Join Whatsapp Group. Join now!

കീഴാറ്റൂരില്‍ നടക്കുന്നത് സിപിഎമ്മിന്റെ വികസന തീവ്രവാദം: ശ്രീകാന്ത്

വികസനത്തെ മറയാക്കി കീഴാറ്റൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന തീവ്രവാദ ശൈലിയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് Kerala, News, Srikanth against BJP
കാസര്‍കോട്: (my.kasargodvartha.com 19.03.2018) വികസനത്തെ മറയാക്കി കീഴാറ്റൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന തീവ്രവാദ ശൈലിയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. എന്‍ഡിഎ മുന്നണിയുടെ നേതൃത്വത്തില്‍ ബിജെപി കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ച രാപ്പകല്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമരത്തിന് പൂര്‍ണ്ണമായ സംരക്ഷണമാണ് അവിടുത്തെ സര്‍ക്കാര്‍ നല്‍കിയതെങ്കില്‍ കര്‍ഷക പ്രേമം അവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ കൃഷിഭൂമിക്കായി സമരം ചെയ്യുന്ന വയല്‍ക്കിളികളെ ഭരണസ്വാധീനമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടമാണ് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവ്. ഇടതുപക്ഷ ഭരണത്തില്‍ മനുഷ്യജീവന് മാത്രമാണ് വിലയില്ലാതായിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങള്‍ നടന്നു. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും മാത്രമല്ല രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ കൊന്ന് തള്ളുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പോലും പോലീസ് കൊലപാതകക്കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ശുഐബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നിയമവാഴ്ചയില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നതിന്റെ തെളിവാണ് സിബിഐ അന്വേഷണമാവശ്യപ്പെടല്‍. ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു.

കാസര്‍കോട് എംജി റോഡിലെ ശ്രീകൃഷ്ണ ട്രൈഡേഴ്സിന് സമീപം നടക്കുന്ന രാപ്പകല്‍ ധര്‍ണാ സമരത്തില്‍ മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി. സുരേഷ് കുമാര്‍ ഷെട്ടി, എസ്. കുമാര്‍, ശിവരാമകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സദാനന്ദ റൈ, സവിത ടീച്ചര്‍, എം.പി. രാമപ്പ, എം. ജനനി, ട്രഷറര്‍ ജി. ചന്ദ്രന്‍, കൗണ്‍സിലര്‍മാരയ കെ.ജി. മനോഹരന്‍, എം. ഉമ, രവി കറന്തക്കാട്, ദുഗ്ഗപ്പ, കെ. ശങ്കര, കെ. സുജിത്ത്, കെ. സന്ധ്യാഷെട്ടി, കെ.എസ്. ജയപ്രകാശ്, ജാനകി, അരുണ്‍ കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍. സതീശന്‍, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ പുഷ്പ അമേക്കള, ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് നാരംപാടി, സുകുമാരന്‍ കുതിരപ്പാടി, സെക്രട്ടറി ചന്തുമാസ്റ്റര്‍, മീഡിയ കണ്‍വീനര്‍ മനോജ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് കുമാര്‍, ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Srikanth against BJP
< !- START disable copy paste -->

Post a Comment