Join Whatsapp Group. Join now!

കൊല്ലമ്പാടി ജി.എല്‍.പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കൊല്ലമ്പാടി ജി.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം Kerala, News, Kasargod, Old students meet, Kollampady GLP School Old Students meet conducted.
കാസര്‍കോട്: (my.kasargodvartha.com 12.03.2018) കൊല്ലമ്പാടി ജി.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് റജുല ബീവി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി സംഗമം ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കൂട്ടായ പരിശ്രമങ്ങളിലൂടെ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളുടെ പിന്തുണകള്‍ ഇതിന് അത്യാവശ്യമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവിധ പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിപുലമായ കൂട്ടായ്മയും രൂപീകരിച്ചു.


ഭാരവാഹികളായി കെ.എസ് അബ്ദുല്ല ഹാജി, ഇബ്രാഹിം തവക്കല്‍, കെ.എം അബ്ദുര്‍ റഹ് മാന്‍, ടി.എസ് അബ്ദുല്ല, (മുഖ്യരക്ഷാധികാരികള്‍) മജീദ് കൊല്ലമ്പാടി (ചെയര്‍മാന്‍), ഖലീല്‍ വീറ്റു (കണ്‍വീനര്‍), നിസാമുദ്ദീന്‍ വലിയവളപ്പ് (ട്രഷറര്‍), ഷാഫി. എ, ഷാഫി, ഹാശിം (വൈസ് ചെയര്‍മാന്മാര്‍), ജബ്ബാര്‍, നിസാമുദ്ദീന്‍, ജാഫര്‍ (ജോ.കണ്‍വീനര്‍), മുഹമ്മദ് റിയാസ്, ഹാരിസ് മസ്താന്‍, മുഷ്താഖ്, അഷ്‌റഫ് എ.എച്ച്, ഹാരിസ് കെ.കെ, അബ്ദുല്ല (അംഗങ്ങള്‍), അബ്ബാസ് വലിയ വളപ്പ്, അന്‍വര്‍ ദുബൈ, മുത്തലിബ്, ഇല്ല്യാസ് (പ്രവാസി വിംഗ്), മര്‍യം, സാജിദ (വനിതാ വിംഗ്).

പരിപാടിയില്‍ മജീദ് കൊല്ലമ്പാടി, ടി.എസ്. അബ്ദുല്ല, ഷാഫി, ഇബ്രാഹിം ഖലീല്‍, കെ.എം അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ വി.പി സ്വാഗതവും ഹസൈനാര്‍ താനിയത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Old students meet, Kollampady GLP School Old Students meet conducted.

Post a Comment