Join Whatsapp Group. Join now!

പ്രധാനമന്ത്രിക്ക് ഭീമാഹര്‍ജി സമര്‍പ്പിക്കുന്നതിനായി എഫ്എസ്ഇടിഒ ഒപ്പ് ശേഖരിച്ചു

പിഎഫ്ആര്‍ഡിഎ ബില്‍ പിന്‍വലിക്കുക, കരാര്‍ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഭീമാഹര്‍ജി സമര്‍പ്പിക്കുന്നതിനായി Kerala, News, FSETO signs collected
കാസര്‍കോട്: (my.kasargodvartha.com 12.03.2018) പിഎഫ്ആര്‍ഡിഎ ബില്‍ പിന്‍വലിക്കുക, കരാര്‍ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഭീമാഹര്‍ജി സമര്‍പ്പിക്കുന്നതിനായി എഫ്എസ്ഇടിഒ നേതൃത്വത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒപ്പ് ശേഖരിച്ചു.

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ സെക്രട്ടറി എ പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍, ടി ദാമോദരന്‍, ബാബു, വിനോദ്, സുബ്രഹ്മണ്യന്‍, നാരായണനായക്, വി സി മാത്യു എന്നിവര്‍ സംസാരിച്ചു. സി ജനാര്‍ദനന്‍ സ്വാഗതവും കെ പി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

< !- START disable copy paste -->

Post a Comment