Join Whatsapp Group. Join now!

ചെമ്പിരിക്കയിലെ സി.എം അബ്ദുർ റഹ് മാന്‍ കല്ലംവളപ്പ് നിര്യാതനായി

ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പിരിക്ക കല്ലംവളപ്പില്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ സി.എം അബ്ദുര്‍ റഹ് മാന്‍ (82) നിര്യാതനായി.Kerala, News, Obituary, Chembarika C.M Abdul Rahman Kallamvalappu passes away
ചെമ്പിരിക്ക: (my.kasargodvartha.com 26.03.2018) ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പിരിക്ക കല്ലംവളപ്പില്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍  സി.എം അബ്ദുര്‍ റഹ് മാന്‍ (82) നിര്യാതനായി. ഭാര്യ: ആമിന.

മക്കള്‍: മുഹമ്മദ് കുഞ്ഞി, അമീര്‍ (അല്‍ ഐന്‍), അസീസ് (ഷാര്‍ജ), മൊയ്തീന്‍ കുഞ്ഞി, ഷരീഫ് (അല്‍ ഐന്‍), ബീഫാത്വിമ, സാഹിദ, സുമയ്യ. മരുമക്കള്‍: ഹസൈനാര്‍ കീഴൂര്‍, അബ്ദുര്‍ റഹ് മാന്‍ ബെണ്ടിച്ചാല്‍, നിയാസ് ചട്ടഞ്ചാല്‍, സൗദ, ആയിശ, ഹഫ്‌സ, സമീറ. മൃതദേഹം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, ബഷീര്‍ പാക്യാര, ഷാഫി കട്ടക്കാല്‍, റഹ് മാന്‍ തുരുത്തി, ഹനീഫ് കടപ്പുറം, ഷരീഫ് ചെമ്പിരിക്ക എന്നിവര്‍ മരണവീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chembarika C.M Abdul Rahman Kallamvalappu passes away
< !- START disable copy paste -->

Post a Comment