Join Whatsapp Group. Join now!

ശുഐബ് വധം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്നം നടത്തി

ശുഐബ് വധം സി.ബി.ഐക്ക് വിടണം, മുഴുവന്‍ പ്രതികളെയും പിടികൂടണം എന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ. സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന Kerala, News, Shuhaib murder; Youth congress protested
പള്ളിക്കര: (my.kasargodvartha.com 23.02.2018) ശുഐബ് വധം സി.ബി.ഐക്ക് വിടണം, മുഴുവന്‍ പ്രതികളെയും പിടികൂടണം എന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ. സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന നിരാഹാര സമരത്തിനും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാകോസും, സി.ആര്‍ മഹേഷും സെക്രട്ടറിയേറ്റ് നിരാഹാര സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൂച്ചക്കാട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, സംസ്‌കാര സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.എം. ഷാഫി, ബ്ലോക്ക് ട്രഷറര്‍ അന്‍വര്‍ മാങ്ങാട്, രാജേഷ് പുല്ലൂര്‍, ഗിരി കൃഷ്ണന്‍കൂടാല, സുധീഷ് പാണ്ടര്‍, മധു കുണ്ടോളം പ്പാറ, അഖില്‍ കനത്തൂര്‍, റാഫി അഡൂര്‍, രാജു കുറിച്ചിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

< !- START disable copy paste -->

Post a Comment