Join Whatsapp Group. Join now!

ഹാരിസ് രാജിന്റെ ഒറ്റയാള്‍ സഹന സമരത്തിന് നാഷണല്‍ യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം

ഭിക്ഷാടനത്തിനും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവിനും ഭക്ഷ്യസാധനങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെതിരെയും അനാവശ്യ പണിമുടക്കിനെതിരെയും Kerala, News, NYL Supports Haris Raj's Protest
കാസര്‍കോട്: (my.kasargodvartha.com 20.02.2018) ഭിക്ഷാടനത്തിനും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവിനും ഭക്ഷ്യസാധനങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെതിരെയും അനാവശ്യ പണിമുടക്കിനെതിരെയും മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി സഹനസമരം നടത്തുന്ന ഹാരിസ് രാജിന് ഐക്യദാര്‍ഢ്യവുമായി നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ആസിഫലി പാടലടുക്കയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ വെച്ച് ഹാരിസ് രാജിന് ഷാള്‍ അണിയിച്ചു.

നാലു പ്രധാന ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് ഹാരിസ് രാജ് സമരം നടത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ നികുതി കുറക്കുകയും നാടിനെ നാശത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറ്റാന്‍ തയാറാകണമെന്നതുമാണ് ആവശ്യങ്ങളിലാദ്യത്തേത്. ഭിക്ഷാടനം മുഴുവനായി നിരോധിച്ച് അര്‍ഹരായ പാവങ്ങള്‍ക്ക് ആശ്രയമൊരുക്കുക, ഭക്ഷണ സാധനങ്ങളില്‍ കീടനാശിനികള്‍ കലര്‍ത്തുന്നത് നിരോധിച്ചുകൊണ്ട് ജനങ്ങളെ മാറാരോഗങ്ങളില്‍ നിന്ന് രക്ഷിക്കുക, അനാവശ്യ പണിമുടക്ക് സമരങ്ങള്‍ ഒഴിവാക്കി അതുമൂലം നാടിനുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കിക്കൊണ്ട് നാടിനെ കടക്കെണിയില്‍ നിന്നും രക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സഹന സമരത്തില്‍ മുന്നോട്ട് വെക്കുന്നത്.

ചടങ്ങില്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഷെയ്ഖ് ഹനീഫ് ഉപ്പള, യൂസഫ് ഒളയം, ഹനീഫ് ഉമര്‍ സലീം എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NYL Supports Haris Raj's Protest
< !- START disable copy paste -->

Post a Comment