കാസര്‍കോട്: (my.kasargodvartha.com 27.02.2018) കാസര്‍കോടിന്റെ വ്യവസായ കിതപ്പ് മാറ്റിയെടുക്കാന്‍ നൂതന സംരംഭവുമായി ബില്‍ഡേര്‍സ് ആന്‍ഡ് ട്രേഡേര്‍സ് രംഗത്ത്. മെയ്യനങ്ങാതെ കൊള്ളലാഭം ഉണ്ടാക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് സാധനങ്ങള്‍ എത്തിക്കുക, ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ന്യായമായ നിരക്കില്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ ജനങ്ങള്‍ക്കും വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചുകൊടുക്കുക, പാവങ്ങളെ സഹായിക്കുക എന്നിവയാണ് പ്രധാനമായും കമ്പനിയുടെ ലക്ഷ്യം.
കമ്പനിയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. വ്യവസായരംഗത്തും നിര്‍മ്മാണരംഗത്തും കാസര്‍കോടിന്റെ കിതപ്പ് മാറ്റിയെടുക്കുവാന്‍ കാസര്‍കോട് ബില്‍ഡേര്‍സ് ആന്‍ഡ് ട്രേഡേര്‍സ് എന്ന നൂതന ആശയത്തിന് സാധിക്കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ച സംരംഭകരെ കണ്ടെത്തി ജന്മം നല്‍കിയ കമ്പനിയുടെ പ്രവര്‍ത്തനം സുഗമവും സുതാര്യവുമാകത്തക്ക വിധത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളതിനാല്‍ കമ്പനിയുടെ സഹകരണം സര്‍ക്കാര്‍ തലത്തിലും ഉപകാരപ്പെടുമെന്ന് നിസംശയം പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജിംഗ് ഡയറക്ടര്‍ കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വിഷയം അവതരിപ്പിച്ചു. റിട്ട. എസ്.ബി.ഐ. മാനേജര്‍ എം.കെ. രാധാകൃഷ്ണന്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിനകര്‍ റൈ, പീപ്പിള്‍സ് ഫോറം സെക്രട്ടറി എം. പത്മാക്ഷന്‍, ശ്രീകൃഷ്ണ ഹാര്‍ഡ്വേര്‍സ് ഉടമ സുരേഷ്, ശ്യാംപ്രകാശ് (ചേംബര്‍ ഓഫ് കൊമേഴ്സ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍മാരായ കെ.കെ. തമ്പാന്‍ നായര്‍ സ്വാഗതവും എം.കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, N.A Nellikkunnu, Builders and Traders, Builders and Traders formed in Kasaragod.