Join Whatsapp Group. Join now!

ഗ്രാന്‍ഡ് ഗ്രൂപ്പിന് 5 വയസ്; വാര്‍ഷികാഘോഷങ്ങളോടൊപ്പം കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് 22ന്

മൊബൈല്‍ ആക്‌സസറീസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഗ്രാന്റ് സോണ്‍ ഗ്രൂപ്പ് അഞ്ചാം വാര്‍ഷികം വിപുലമായNews, Kerala, Dubai, Blood donation camp,
ദുബൈ:(my.kasargodvartha.com 19/02/2018) മൊബൈല്‍ ആക്‌സസറീസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഗ്രാന്‍ഡ് സോണ്‍ ഗ്രൂപ്പ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രവരി 21 ന് തുടങ്ങുന്ന മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ രക്തബാങ്കിലേക്കായ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായ് സഹകരിച്ചുകൊണ്ട് ഫെബ്രുവരി 22 ന് വ്യാഴാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

ദേര-അല്‍ മുസല്ല റോഡില്‍ മഷരിഖ് ബാങ്കിന് (ഹയാത് റീജന്‍സിക്ക് മുന്‍വശം) സമീപം വ്യാഴാഴ്ച ഉച്ചക്ക് 3.30 മണിക്കാണ് രക്തദാന ക്യാമ്പ് ആരംഭിക്കുക. യു എ ഇ, ഖത്തര്‍, സൗദി അറേബ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ബ്രാഞ്ചുകളുള്ള ഗ്രാന്റ് സോണിന്റെ പുതിയ ഷോറൂം അടുത്ത മാസം ബഹ്‌റൈനില്‍ തുറക്കും. ഗ്രാന്‍ഡ് സോണ്‍ ഗ്രൂപ്പിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി സ്റ്റാഫ് ഡേ, എന്റര്‍ടെയിന്റ് ഡേ,സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

 News, Kerala, Dubai, Blood donation camp, Blood Donation camp in Deira on 22nd


രക്തദാന ക്യാമ്പില്‍ രക്തം നല്‍കാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ എമിറേട്‌സ് ഐഡിയുമായി വ്യാഴാഴ്ച 3.30 മുതല്‍ ഗ്രാന്റ് സോണ്‍ ഗ്രൂപ്പിന്റെ ഏതെങ്കിലും ബ്രാഞ്ചുകളിലോ, മഷ്‌രിഖ് ബാങ്കിന് സമീപത്തോ എത്തിച്ചേരണമെന്ന് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സത്താര്‍ നാരംപാടി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Dubai, Blood donation camp, Blood Donation camp in Deira on 22nd

Post a Comment