Join Whatsapp Group. Join now!

ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍ ക്യാരി ബാസ്‌ക്കറ്റ് വിതരണം ചെയ്ത് ആസ്‌ക് തളങ്കര

സമൂഹത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ബാഗിന്റെ നിരോധനമുള്ള കാസര്‍കോട് ജില്ലയില്‍ അതിനൊരു ബദല്‍ സംവിധാനം എന്ന ഉദ്ദേശത്തോടെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ ആശ്രയിക്കുന്ന കാസറകോഡ് താലൂക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് Kerala, News,Kasaragod, Taluk Hospital, Medicine carry bag, AASK Thalangara,
കാസര്‍കോട്: (www.mykasargodvartha.com 10.02.2018) പ്ലാസ്റ്റിക് സഞ്ചിക്കൊരു ബദല്‍ സംവിധാനം എന്ന ഉദ്ദേശത്തോടെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ ആശ്രയിക്കുന്ന കാസറകോട് ജനറല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്നും മറ്റും വാര്‍ഡിലേക്കോ റൂമിലേക്കോ കൊണ്ടുപോകുന്നതിന് ഉപകാരമാകും വിധം വീണ്ടും ഉപയോഗിക്കുവാന്‍ സാധിക്കുന്ന ചെറിയ ബാസ്‌കറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ജയറാമിന് ആസ്‌ക് തളങ്കര പ്രതിനിധികള്‍ കൈമാറി.

ആദ്യപടി എന്ന നിലയില്‍ ഇരുന്നോളം ബാസ്‌ക്കറ്റുകളാണ് വിതരണം ചെയ്തത്. വാര്‍ഡില് ഓരോ ബെഡുകളുടെയും അരികത്തു സൂക്ഷിച്ച് വെക്കുവാനും രോഗികള്‍ മാറി വരുന്നതനുസരിച്ചു ഉപയോഗിക്കുവാനും സാധിക്കുന്ന രീതിയിലുള്ളതാണ് ബാസ്‌ക്കറ്റ്. ഉടന്‍ തന്നെ ജില്ലയിലുള്ള മറ്റു സര്‍ക്കാര്‍ ആതുരാലയങ്ങളിലേക്കും ബാഗ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംഘടന. ഹബീബ് ബാംഗ്ലൂര്‍, അതീഖ് ഖാസിലൈന്‍, സമീല്‍, സത്താര്‍, ഹംസ, ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kerala, News,Kasaragod, Taluk Hospital, Medicine carry bag, AASK Thalangara, AASC Thalangara Distributes Medicine Carry Bags In Taluk Hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,Kasaragod, Taluk Hospital, Medicine carry bag, AASK Thalangara, AASC Thalangara Distributes Medicine Carry Bags In Taluk Hospital

Post a Comment