മഞ്ചേശ്വരം: (www.kasargodvartha.com 12.01.2018) വിലക്കുകള്‍ക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ് എഫ് ഐ കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് രാഷ്ട്രകവി ഗോവിന്ദപൈയുടെ മണ്ണില്‍ ആവേശോജ്വല തുടക്കം. ജാഥയ്ക്ക് തുടക്കം കുറിച്ച് മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ ജാഥ ലീഡര്‍ എസ് എഫ് ഐ ജില്ല സെക്രട്ടറി കെ മഹേഷിന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ജനാധിപത്യ സംരക്ഷണ പോരാട്ടത്തിനും വര്‍ഗീയതയ്ക്കും അരാജകത്വ പ്രവണതകള്‍ക്കും എതിരായ വിദ്യാര്‍ത്ഥി മുന്നേറ്റത്തിനും ശക്തമായി നിലകൊളളുമെന്ന് പ്രഖ്യാപിച്ചായിരുന്നു ജാഥ. ജാഥയുടെ പ്രചരണ പോസ്റ്ററുകള്‍ നശിപ്പിച്ച ആര്‍ എസ് എസ് - എബിവിപി നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. പരിപാടിയില്‍ സാദിഖ് ചെറുഗോളി അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഖദീജത്ത് സുഹൈല, ജാഥ മാനേജറും ജില്ല പ്രസിഡന്റുമായ കെ വിനോദ്, അബ്ദുര്‍ റസാഖ് ചിപ്പാര്‍, ഫാറൂഖ് ഷിറിയ, ബേബി ഷെട്ടി എന്നിവര്‍ സംസാരിച്ചു.
വിനയ് കുമാര്‍ ബായാര്‍ സ്വാഗതവും നിഖില്‍ നന്ദിയും പറഞ്ഞു. 15 മുതല്‍ ജില്ലയിലെ വിവിധ കോളജുകളിലും സ്‌കൂളുകളിലും പര്യടനം നടത്തി ജനുവരി 19ന് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളി ടെക്‌നിക്കില്‍ സമാപിക്കും. വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, ലഹരിക്കും അരാഷ്ട്രീയതയ്ക്കും അരാജക പ്രവണതകള്‍ക്കുമെതിരെ മാനവിക രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത വീണ്ടെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷത സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ യാത്രാവകാശവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തുക എന്നിവയാണ് ജാഥ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍.
വി പി അമ്പിളി, ശ്രീജിത്ത് രവീന്ദ്രന്‍, പി സനല്‍, എം വി രതീഷ്, ഹബീബ് റഹ് മാന്‍, ആല്‍ബിന്‍ മാത്യു, ടി ഷിജിത എന്നിവരാണ് മറ്റ് ജാഥാംഗങ്ങള്‍. ജാഥയുടെ സമാപന പരിപാടിയുടെ ഉദ്ഘാടനം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസ് നിര്‍വഹിക്കും. ജാഥയുടെ വിജയത്തിനായി മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

Keywords: Kerala, News, SFI march started, Kasargod, Manjeshwaram, GPM govt. College.