Join Whatsapp Group. Join now!

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാസര്‍കോടിനോടുള്ള അവഗണന: നാഷണല്‍ യൂത്ത് ലീഗ് കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി, വീഡിയോ കാണാം

ജില്ലയോട് മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കാണിക്കുന്ന വികസന അവഗണനയ്‌ക്കെതിരെയും ജില്ലയുടെ സമഗ്രവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുKerala, News, INL, NYL, NLU, Kasargod, Dharna, Politics, NYL conducts collectorate Dharna
കാസര്‍കോട്: (my.kasargodvartha.com 23.01.2018) ജില്ലയോട് മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കാണിക്കുന്ന വികസന അവഗണനയ്‌ക്കെതിരെയും ജില്ലയുടെ സമഗ്രവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നാഷണല്‍ യൂത്ത് ലീഗ് എന്‍വൈഎല്‍ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ജാഥകള്‍ ഉദ്ഘാടനം ചെയ്യാനും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റാനും മാത്രമുള്ള താവളമാക്കി കാസര്‍കോടിനെ മാറ്റുകയാണുണ്ടായതെന്നും എന്‍വൈഎല്‍ കുറ്റപ്പെടുത്തി.

Kerala, News, INL, NYL, NLU, Kasargod, Dharna, Politics, NYL conducts collectorate Dharna


എന്‍വൈഎല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ഖ് ഹനീഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍കുഞ്ഞി കളനാട്, ഐഎന്‍എല്‍ ദേശീയ സമിതിയംഗം അജിത്ത്കുമാര്‍ ആസാദ്, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സുബൈര്‍ പടുപ്പ്, ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ മുസ്തഫ തോരവളപ്പില്‍, ഐഎന്‍എല്‍ ജില്ലാ ട്രഷറര്‍ സഫറുല്ലാഹ് ഹാജി പട്ടേല്‍, എന്‍എല്‍യു ജില്ലാ പ്രസിഡന്റ് സി എം എ ജലീല്‍, സെക്രട്ടറി ഹനീഫ് കടപ്പുറം, എന്‍വൈഎല്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, എന്‍.വൈ.എല്‍. ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍. നാസര്‍ കുളിയങ്കാല്‍, ഐ.എം.സി.സി നേതാവ് നബീല്‍ അതിഞ്ഞാല്‍, ബഷീര്‍ പാക്യാര, മൊയ്തീന്‍ഹാജി ചാല, ഷാനി തയ്യില്‍, നാസര്‍ കണ്ണൂര്‍, ബില്‍ടെക് അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് സ്വാഗതവും, എന്‍.വൈ.എല്‍. ജില്ലാ ട്രഷറര്‍ പി.എച്ച്. ഹനീഫ് ഹദ്ദാദ് നഗര്‍ നന്ദിയും പറഞ്ഞു.

Kerala, News, INL, NYL, NLU, Kasargod, Dharna, Politics, NYL conducts collectorate Dharna




Keywords: Kerala, News, INL, NYL, NLU, Kasargod, Dharna, Politics, NYL conducts collectorate Dharna  

Post a Comment