Join Whatsapp Group. Join now!

'പോലീസും ജനങ്ങളും'; സെമിനാര്‍ സംഘടിപ്പിച്ചു

ബേക്കല്‍ ജനമൈത്രി പോലീസും പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പൂച്ചക്കാട്ട് 'പോലീസും ജനങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബേക്കല്‍ പോKerala, News, Police and peoples; Seminar conducted, Bekal, Kasargod, Police, Raulathul Uoom Madrassa,
ബേക്കല്‍: (my.kasargodvartha.com 03.12.2017) ബേക്കല്‍ ജനമൈത്രി പോലീസും പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പൂച്ചക്കാട്ട് 'പോലീസും ജനങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍ വി കെ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ, ജനമൈത്രി പോലീസ് സിആര്‍ഒ സുരേഷ്‌കുമാര്‍ എ എന്‍ തുടങ്ങിയവര്‍ പൊതുജനങ്ങളുടെ പരാതികളില്‍ മറുപടി നല്‍കി സംസാരിച്ചു.


ചടങ്ങില്‍ 40 വര്‍ഷത്തോളമായി പൂച്ചക്കാട് ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ഡോ. ബാലറാം നമ്പ്യാരെ ആദരിച്ചു. പ്രസിഡണ്ട് മാഹിന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ബേക്കല്‍ ജനമൈത്രി പോലീസ് ഉപദേശക സമിതി അംഗം ഷൗക്കത്ത് പൂച്ചക്കാട് സ്വാഗതവും റൗളത്തുല്‍ ഉലൂം മദ്രസ സെക്രട്ടറി മുഹമ്മദ് നന്ദിയും പറഞ്ഞു.



Keywords: Kerala, News, Police and peoples; Seminar conducted, Bekal, Kasargod, Police, Raulathul Uoom Madrassa, 

Post a Comment