Join Whatsapp Group. Join now!

നെക്രാജെ പ്രീമിയര്‍ ലീഗ് 2017: ബി യെസ് സ്പോര്‍ട്ടിംഗ് ജേതാക്കള്‍

ശബാബ് സ്പോര്‍ട്ടിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അഞ്ചാം സീസണില്‍ ബി യെസ് സ്പോര്‍ട്ടിംഗ് നെക്രാജെ ജേതാക്കളായി. Kerala, News, Sports, Nekraje Premier league champions
നെക്രാജെ: (my.kasargodvartha.com 07.12.2017) ശബാബ് സ്പോര്‍ട്ടിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അഞ്ചാം സീസണില്‍ ബി യെസ് സ്പോര്‍ട്ടിംഗ് നെക്രാജെ ജേതാക്കളായി. ഒലിവ് സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ബി യെസ് സ്‌പോര്‍ട്ടിംഗ് കപ്പില്‍ മുത്തമിട്ടത്. ബി യെസ് സ്പോര്‍ട്ടിംഗ് താരങ്ങളായ അറഫാത്ത് നെക്രാജെ മാന്‍ ഓഫ് ദി സീരീസും ബി യെസിന്റെ തന്നെ റഫീഖ് മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ബാറ്റ്സ്മാനായി ഒലിവ് സ്‌ട്രൈക്കേഴ്‌സിന്റെ വാഹിദ് ചേടിക്കാനത്തെയും മികച്ച ബൗളറായി അബ്ബാസ് പൊയ്യക്കണ്ടത്തെയും തിരഞ്ഞെടുത്തു. ബെസ്റ്റ് ക്യാച്ചിന് ഫോര്‍ എ ഫൈറ്റേഴ്‌ഴ്സിന്റെ മഅ്ഷൂഖിനെയും തിരഞ്ഞെടുത്തു. സുബൈര്‍ റോയല്‍ ഗോള്‍ഡും ലത്വീഫ് അലിഫ് ഗോള്‍ഡും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

അബ്ദുല്ല കെ എസ്, മുഹമ്മദ് എന്‍ എ, നിസാര്‍, നൗഫല്‍, സുബൈര്‍ പിഎ, സമദ്, റഫീഖ് ഒലിവ്, ബദ്റുദ്ദീന്‍ സി എച്ച്, ബി എസ് അബ്ദുര്‍ റഹ് മാന്‍, സിദ്ദീഖ് സൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Sports, Nekraje Premier league champions

Post a Comment