Join Whatsapp Group. Join now!

ട്രോമ കെയര്‍ പരിശീലനം സംഘടിപ്പിച്ചു

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ ആരംഭിച്ച News, Kerala, Motor vehicle department, Police, Club, Auditorium, Inauguration, Volunteer card, Distribution, Troma care training conducted.
കാഞ്ഞങ്ങാട്: (my.kasargodvartha.com 06.11.2017) മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ ആരംഭിച്ച ട്രോമാ കെയര്‍ സൊസൈറ്റി (ട്രാക്ക്) കാസര്‍കോടിന്റെയും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബിന്റെയും ശില്‍പി കലാ കായിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്താരിയില്‍ ട്രോമ കെയര്‍ ഏകദിന വളണ്ടിയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ചിത്താരി ചാമുണ്ഡിക്കുന്ന് ചാമുണ്ഡേശ്വരി ദേവസ്ഥാന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡണ്ട് പി.വി കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി പി വേണുഗോപാല്‍, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ബി. ഹനീഫ്, ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിഡന്റ് ടി പി ശ്രീധരന്‍, ശില്‍പി കലാ കായിക കേന്ദ്രം രക്ഷാധികാരി കാര്യമ്പു എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊളവയല്‍ സ്വാഗതവും സി കെ ആസിഫ് നന്ദിയും പറഞ്ഞു.

News, Kerala, Motor vehicle department, Police, Club, Auditorium, Inauguration, Volunteer card, Distribution, Troma care training conducted.


അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം, റോഡ് സേഫ്റ്റി തുടങ്ങിയ വിഷയങ്ങളില്‍ ഡോ. എം വേണുഗോപാല്‍, മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, കെ ടി രവികുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍ വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം മൂവ്വായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കിയതായി ട്രാക്ക് ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Motor vehicle department, Police, Club, Auditorium, Inauguration, Volunteer card, Distribution, Troma care training conducted.

Post a Comment