Join Whatsapp Group. Join now!

തൃക്കരിപ്പൂര്‍ മഹോത്സവം: ലോഗോ പ്രകാശനം

നാടിന്റെ ക്ഷേമവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ലക്ഷ്യമിട്ട് വ്യാപാരിവ്യവസായി ഏകോപന സമിതി നടത്തുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. Kerala, News, Logo Release, Trikaripure, Maholsavam
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.11.2017) നാടിന്റെ ക്ഷേമവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ലക്ഷ്യമിട്ട് വ്യാപാരിവ്യവസായി ഏകോപന സമിതി നടത്തുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വിശ്വ പ്രസിദ്ധ നര്‍ത്തകന്‍ ഡോ. വി പി ധനഞ്ജയനാണ് ലോഗോ പ്രകാശിപ്പിച്ചത്.

സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ ബാവ, പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ കെ രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ സി എച്ച് അബ്ദുല്‍ റഹീം, കണ്‍വീനര്‍ എ ജി നൂറുല്‍ അമീന്‍, ലോഗോ രൂപ കല്‍പന നടത്തിയ മനു കൊയങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

ധനജ്ഞയന് പൊന്നാട ചാര്‍ത്തി തൃക്കരിപ്പൂര്‍ പൗരാവലിയുടെ ഉപഹാരം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Logo Release, Trikaripure, Maholsavam.

Post a Comment