Join Whatsapp Group. Join now!

കലോത്സവത്തില്‍ ചാമ്പ്യന്‍മാരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കരീടം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്തികളെ സ്‌കൂള്‍Kasaragod, Kerala, Malayalam , News, Sub district, School, Kalotsavam, Chemmanad, Higher secondary, Students, Winners, Sub district School Kalolsavam winners felicitated
കാസര്‍കോട്: (my.kasargodvartha.com 21.11.2017) കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി ടി എ, മാനേജ്മെന്റ്, അധ്യാപകര്‍ അനുമോദിച്ചു. സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജര്‍ സി ടി അഹമ്മദലി ഉപഹാരം നല്‍കി ആദരിച്ചു.

കലോത്സവത്തില്‍ നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ദേവികയ്ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി ഹാഫിസ് നല്‍കി. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് റഫീഖ് സി എച്ച് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പി എം, പി ടി എ വൈസ് പ്രസിഡന്റ് അന്‍വര്‍ ഷംനാസ്, മദര്‍ പി ടി എ പ്രസിഡന്റ് ആരിഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala,  Malayalam , News, Sub district, School,  Kalotsavam,  Chemmanad,  Higher secondary,  Students, Winners,  Sub district School Kalolsavam winners felicitated

Post a Comment