Join Whatsapp Group. Join now!

'പ്രകാശമാണ് തിരുനബി'; പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആത്മീയാനുഭൂതിയില്‍ മീലാദ് ക്യാമ്പെയിനു ദുബൈയില്‍ തുടക്കം

ദുബൈ എസ്.കെ.എസ്.എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തില്‍ Gulf, News, Dubai, SKSSF Meelad Campaign, SKSSF Meelad Campaign started in Dubai.
ദുബൈ: (my.kasargodvartha.com 21.11.2017) ദുബൈ എസ്.കെ.എസ്.എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പെയിനു തുടക്കമായി. സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെ അനുഗ്രഹീത സാന്നിധ്യവും പ്രവാചക അനുരാഗികളെകൊണ്ട് നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി അബ്ദുല്‍ അസീസ് ബാഖവിയുടെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തി. സഫ്വാന്‍ കണ്ണൂര്‍ ബുര്‍ദാ ആലാപനത്തിന് നേതൃത്വം നല്‍കി.

മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് സോണല്‍ പ്രസിഡണ്ട് അബ്ദുല്‍ സലാം ഹാജി വെല്‍ഫിറ്റിന്റെ അധ്യക്ഷതയില്‍ സയ്യിദ് ശുഹൈബ് തങ്ങള്‍ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഹുദവി പട്‌ള പ്രമേയ പ്രഭാഷണം നടത്തി. ഹുസൈന്‍ റഹ്മാനി ഖാസിയാറകം സി.എം. ഉസ്താദ് അനുസ്മരണ പ്രഭാഷണവും അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണവും നടത്തി.

Gulf, News, Dubai, SKSSF Meelad Campaign, SKSSF Meelad Campaign started in Dubai.


സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അഷ്‌കറലി തങ്ങള്‍, ഇബ്രാഹിം ഫൈസി ഹസൈനാര്‍ തോട്ടുംബാഗം, അബ്ദുല്‍ ഖാദര്‍ അസ്അദി, ഹംസ ഹാജി തൊട്ടിയില്‍, കബീര്‍ അസ്അദി, റഷീദ് ഹുദവി തൊട്ടിയില്‍, മുനീര്‍ ചെര്‍ക്കളം, താഹിര്‍ മുഗു, അബ്ബാസലി ഹുദവി, സിദ്ദീഖ് ഫൈസി ഉപ്പള, നൂറുദ്ദീന്‍, അബ്ബാസ്, അസീസ്, അബ്ബാസ് കുന്നില്‍, ഫാസില്‍ മെട്ടമ്മല്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി അധ്യക്ഷന്‍ റഷീദ് ഹാജിയെ പരിപാടിയില്‍ ആദരിച്ചു. സിദ്ദീഖ് കനിയടുക്കം സ്വാഗതവും മന്‍സൂര്‍ ഹുദവി കളനാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, SKSSF Meelad Campaign, SKSSF Meelad Campaign started in Dubai.

Post a Comment